കാർഷിക കേരളത്തിന്റെ വീണ്ടെടുപ്പിന് സംരംഭകത്വ പരിശീലനം നേടാൻ മണ്ണുത്തി കേരള കാർഷിക സർവകലാശാല വിജ്ഞാന വ്യാപന ഡയറക്റ്ററേറ്റിന്റെ ഫാം ബിസിനസ് സ്കൂളിൽ ചേരാം. കൃഷി അനുബന്ധ മേഖലകളിലെ തൊഴിൽ സംരംഭകർക്കുള്ള പ്രത്യേക പരിശീലന പരിപാടിയാണിത്. സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, കമ്മ്യൂണിക്കേഷൻ സെന്റർ, എ ഐ ടി സി, കോ ഓപ്പറേഷൻ ബാങ്കിംഗ് ആൻഡ് മാനേജ്മെന്റ് കോളേജ്, ഹോർട്ടികൾചർ കോളേജ് എന്നിവ സംയുക്തമായാണ് പരിശീലനം നൽകുക. കാർഷിക മേഖലയിലെ സംരംഭകർക്ക് ദിശാബോധവും സാങ്കേതിക വിദ്യകളെകുറിച്ച് പ്രാഥമിക ജ്ഞാനവും ബിസിനസ് സങ്കേതങ്ങളെക്കുറിച്ച് അവബോധവും നൽകുന്ന പാഠശാലയാണ് ഫാം ബിസിനസ് സ്കൂൾ. പുതിയ ആശയങ്ങൾ വികസിപ്പിക്കാനും പ്രൊജക്റ്റുകൾ തയ്യാറാക്കാനും മനുഷ്യ വിഭവങ്ങളും ധന സ്രോതസ്സുകളും പ്രയോജനപ്പെടുത്താനും കണക്കുകൾ പരിപാലിക്കാനും വാണിജ്യ തന്ത്രങ്ങൾ പരിചയപ്പെടാനും ഇവിടെ പഠിക്കാം.
പുതിയ സാങ്കേതിക വിദ്യകളും ആധുനിക ബിസിനസ്സ് മാനേജ്മന്റ് സങ്കേതങ്ങളും ഉപയോഗിച്ചു ലാഭകരമായ രീതിയിൽ കാർഷികാധിഷ്ഠിത ചെറുകിട സംരംഭങ്ങൾ നടത്താൻ കഴിയുന്ന സംരംഭകരെ വളർത്തിയെടുക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം. ആറു ദിവസത്തെ പരിശീലനപരിപാടിയായിട്ടാണ് ഫാം ബിസിനസ്സ് സ്കൂൾ നടതുന്നത്. ഓരോ ബാച്ചിലും 20 സംരംഭകർക്കാണ് പരിശീലനം നൽകുക.
ഫാം ബിസിനസ്സ് സ്കൂളിന്റെ പുതിയ ബാച്ച് 2024 ഫെബ്രുവരി 19 മുതല്‍ 24 വരെ കർഷകഭവനം വെള്ളാനിക്കര, തൃശൂർ വച്ച് നടത്തുന്നു.
കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത : ഹയർസെക്കണ്ടറി.
അപേക്ഷ ഫീസ് : 5000/- രൂപ.
അപേക്ഷ നൽകേണ്ട അവസാന തിയതി: 9 ഫെബ്രുവരി 2024
താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ ഏവര്‍ക്കും പരിശീലന പരിപാടിയില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
രജിസ്ട്രേഷൻ ലിങ്ക് : https://forms.gle/xL1NBbwHHPeG1iheA
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
ഇ-മെയിൽ: [email protected]
ഫോൺ: 0487-2371104
Discussion about this post