ഫാള്‍സ എന്ന പഴത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? ഗ്രെവിയ ഏഷ്യാറ്റിക്ക എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഈ ചെടി ഇന്ത്യയില്‍ വളരെ കുറഞ്ഞ തോതില്‍ മാത്രമാണ് കൃഷി ചെയ്യുന്നത്. ഇന്ത്യന്‍ സര്‍ബത്ത് ബെറി എന്നും ഈ ചെടി അറിയപ്പെടുന്നു. പ്രധാനമായും സിറപ്പുകളും സ്‌ക്വാഷുകളും ഉണ്ടാക്കാനാണ് ഫാള്‍സ കൃഷി ചെയ്യുന്നത്.
പഴുക്കാന്‍ ദീര്‍ഘ കാലം എടുക്കുമെന്നതാണ് ഫാള്‍സ കൃഷിയില്‍ നിന്ന് പലരെയും പിന്തിരിപ്പിക്കുന്നത്. മുന്തിരിയോട് സാമ്യമുള്ളതാണ് ഇതിന്റെ പഴം. പൂര്‍ണവളര്‍ച്ചയെത്തിയ ചെടികളില്‍ മഞ്ഞയും ഓറഞ്ചും കലര്‍ന്ന പൂക്കളുണ്ടാകും.
തണുപ്പു കാലമായാല്‍ ഇതിന്റെ ഇലകള്‍ പൊഴിയം. മാര്‍ച്ചോട് കൂടി പുതിയ മുള പൊട്ടി വരും. ഫാള്‍സ കൃഷിക്ക് അനുയോജ്യം വളക്കൂറുള്ള പശിമരാശി മണ്ണാണ്. തണ്ടുകള്‍ മുറിച്ച് നട്ടും ഗ്രാഫ്റ്റിംഗ് വഴിയും കൃഷി ചെയ്യാമെങ്കിലും വിത്തുകള്‍ വഴിയാണ് പ്രധാനമായും ചെടികളുണ്ടാക്കാറുള്ളത്. ഏകദേശം 12 മാസത്തോളം സൂക്ഷിച്ചു വെച്ച വിത്തുകളാണ് നടാന്‍ നല്ലത്. പൂക്കളുണ്ടായിക്കഴിഞ്ഞാല്‍ 45 ദിവസങ്ങള്‍ക്ക് ശേഷമാണ് പഴങ്ങള്‍ പഴുത്ത് പാകമാകുന്നത്.
പച്ചക്കറികള്‍ക്കിടയില്‍ ഇടവിളയായും ഫാള്‍സ കൃഷി ചെയ്യാം. ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളാണ് ഫാള്‍സ കൃഷി ചെയ്യാന്‍ നല്ല സമയം.
Discussion about this post