കൊച്ചി: കേരളത്തിൽ നിന്ന് കയറ്റുമതി ചെയ്യുന്നതിന്റെ സിംഹഭാഗവും കശുവണ്ടിപ്പരിപ്പെന്ന് കണക്ക്. കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തിൽനിന്ന് 21,315.92 ടണ്ണായിരുന്നു കയറ്റുമതി. 1208.18 കോടി രൂപയാണ് ലഭിച്ചത്. ഇക്കാലയളവിൽ 6.77 ലക്ഷം ടൺ ഉത്പന്നങ്ങളാണ് കേരളത്തിൽ നിന്ന് കയറ്റി അയച്ചത്. ഇതുവഴി 4,523.48 കോടി രൂപയാണ് സംസ്ഥാനത്തിന് ലഭിച്ചത്. 17.1 ശതമാനത്തിന്റെ വർദ്ധനയാണ് രേഖപ്പെടുത്തിയത്.
അരി, പച്ചക്കറി, പഴങ്ങൾ, ധാന്യങ്ങൾ, െഡയറി ഉത്പന്നങ്ങൾ തുടങ്ങി പൂക്കൾ, സംസ്കരിച്ച മാംസങ്ങളടക്കം കയറ്റുമതി ചെയ്യുന്നു. ഒന്നാം സ്ഥാനം കശുവണ്ടിപ്പരിപ്പിനാണെങ്കിൽ ബസ്‌മതി ഇതര അരിയാണ് കയറ്റുമതിയിൽ രണ്ടാമത്. 456.49 കോടി രൂപയുടെ അരിയാണ് കയറ്റി അയച്ചത്. അതായത്, ഏകദേശം 82,181.79 ടൺ.
കേരളത്തിൽനിന്ന് ഏറ്റവും കൂടുതൽ ഉത്പന്നങ്ങൾ കയറ്റി അയക്കുന്നത് യുഎഇയിലേക്കാണ്. 2,32,084.25 ടൺ ഉത്പന്നങ്ങളാണ് കേരളം വഴി യുഎഇ വിപണിയിൽ എത്തിയത്. അമേരിക്കയാണ് രണ്ടാം സ്ഥാനത്ത്. സൗദി അറേബ്യ (353.16 കോടി), ഖത്തർ (353.16 കോടി) തുടങ്ങിയ രാജ്യങ്ങളാണ് തൊട്ടുപിന്നിൽ.
കൊച്ചി തുറമുഖം വഴിയാണ് കൂടുതൽ ഉത്പന്നങ്ങൾ കയറ്റി അയച്ചത്. കഴിഞ്ഞ സാമ്പത്തികവർഷം 6.2 ലക്ഷം ടൺ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്തിട്ടുണ്ട്. 3,628.52 കോടി രൂപയാണ് കയറ്റുമതി മൂല്യം.
export earnings of kerala
Discussion about this post