കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ക്ഷീരകർഷകർക്കായി നടപ്പിലാക്കുന്ന ക്ഷീരസാന്ത്വനം മെഡിക്ലെയിം ഇൻഷുറൻസ് പദ്ധതി 2024-25 ന്റെ എൻറോൾമെന്റ് ക്യാമ്പ് 2024 ഡിസംബർ 17 മുതൽ ഡിസംബർ 31 വരെ നടക്കുന്നു. 80 വയസ്സ് വരെയുള്ള ക്ഷീരകർഷകർക്ക് പദ്ധതിയിൽ ചേരാം.

രണ്ടു ലക്ഷം രൂപ വരെയുള്ള ആശുപത്രി ചികിത്സക്ക് പണം നൽകേണ്ടതില്ല. സാധാരണ മരണത്തിന് 18 വയസ്സ് മുതൽ 60 വയസ്സ് വരെ ഒരു ലക്ഷം രൂപ വരെ നോമിനിക്ക് ലഭിക്കും. നിലവിലുള്ള അസുഖങ്ങൾക്ക് 50,000 രൂപ വരെ പരിരക്ഷ ലഭിക്കും. 24 മണിക്കൂർ നേരമെങ്കിലും ആശുപത്രിയിൽ കിടത്തി ചികിത്സ നടത്തേണ്ട അസുഖങ്ങൾക്ക് പരിരക്ഷ ലഭിക്കും. ഡയാലിസിസ്, കീമോതെറാപ്പി, റേഡിയോ തെറാപ്പി, കണ്ണ് ശസ്ത്രക്രിയ എന്നിവയ്ക്ക് 24 മണിക്കൂർ പരിധി ബാധകമല്ല. തെരെഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ ക്യാഷ്‌ലെസ്സ് സൗകര്യം ലഭിക്കുന്നതാണ്. ഇൻഷുറൻസിൽ ആദ്യം ചേരുന്ന 18200 കേരള ക്ഷീരകർഷക ക്ഷേമനിധി അംഗങ്ങൾക്ക് 3175 രൂപ പ്രീമിയം തുകയിൽ ഇളവും ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് തൊട്ടടുത്തുള്ള ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടുക.
Content summery : The enrollment camp for Ksheerasanthwanam Mediclaim Insurance Scheme 2024-25 is being held from December 17 to December 31, 2024.
Discussion about this post