പല അസുഖങ്ങള്‍ക്കുമുള്ള ഒറ്റമൂലിയാണ് ആനച്ചുവടി എന്ന സസ്യം. നിലം പറ്റി വളരുന്ന ഈ സസ്യം ആനയടിയന്‍, ആനച്ചുണ്ട എന്നീ പേരുകളിലും അറിയപ്പെടുന്നു. എലെഫെന്റോപ്‌സ് സ്‌കാബര്‍ എന്നാണ് ഇതിന്റെ ശാസ്ത്രീയനാമം. തണലിലാണ് ഇവ വളരുക.
ആനയുടെ പാദം പോലെ ഭൂമിയില്‍ പതിഞ്ഞു കിടക്കുന്നതിനാലാണ് ആനച്ചുവടി എന്ന പേര് ലഭിച്ചത്.
ദഹനവ്യവസ്ഥയെ ശക്തമാക്കുന്ന ഇവ ഭക്ഷ്യയോഗ്യമാണ്. ഹൃദയം, തലച്ചോറ് എന്നിവയുടെ പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തുന്നു. ഇതിലടങ്ങിയ എലിഫന്റോപ്പിന്‍ എന്ന ഘടകം മുഴകളെ അലിയിക്കുന്നു. മന്ത് രോഗം, പ്രമേഹം, പാമ്പുവിഷം, പനി, മൂത്രക്കടച്ചില്‍, വയറിളക്കം, ഗൊണേറിയ, ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയവയ്ക്ക് ഉത്തമ ഔഷധമാണ് ആനയടിയന്‍.
ഇവയുടെ ഇലയുടെ ജ്യൂസ് നല്ലതാണ്. ഇവ ചോറ് വേവിക്കുമ്പോള്‍ ചേര്‍ക്കാം. കൂടാതെ അടയുമുണ്ടാക്കാം.
Discussion about this post