എഗ് അമിനോ ആസിഡ് അഥവാ മുട്ട സത്ത് പച്ചക്കറി വിളകളുടെ വളര്‍ച്ച കൂട്ടാന്‍ സഹായിക്കുന്ന ഒരു പോഷക മിശ്രിതമാണ്. ചെടികളിലെ കാല്‍സ്യത്തിന്റെ കുറവ് പരിഹരിക്കുവാനും ഇത് സഹായിക്കും. ഇതുണ്ടാക്കുന്നതിനായി 8 മുട്ട, 20 ചെറുനാരങ്ങ, 250 ഗ്രാം ശര്‍ക്കര എന്നീ ചേരുവകള്‍ വേണം.
മുട്ട സത്തുണ്ടാക്കുന്ന രീതി
ആദ്യം ഒരു പാത്രത്തല്‍ മുട്ടകളെടുത്ത് അതിന് മുകളില്‍ നാരങ്ങ പിഴഞ്ഞ് ഒഴിക്കുക. 10 ദിവസം ഇത് അടച്ച് അനക്കാതെ വെക്കുക. പത്ത് ദിവസത്തിന് ശേഷം പാത്രം തുറന്ന് നന്നായി ഇളക്കുക. ഈ സമയമാകുമ്പോഴേക്കും മുട്ടയും നാരങ്ങയും നന്നായി അലിഞ്ഞു ചേര്‍ന്നിട്ടുണ്ടാകും. ഇതിലേക്ക് 250 ഗ്രാം ശര്‍ക്കര നന്നായി ഉരുക്കി തണുത്തതിന് ശേഷം ഒഴിക്കുക. തുടര്‍ന്ന് 10 ദിവസം കൂടി ഇത് അടച്ചു വെക്കുക. എഗ് അമിനോ ആസിഡ് 10 മി.ലി. ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചെടികളില്‍ തളിച്ചുകൊടുക്കാം.
Discussion about this post