സംസ്ഥാനത്ത് ഉടനീളം കണിക്കൊന്ന പൂത്തു നിൽക്കുന്ന കാഴ്ചയാണ് കാണുന്നത്. ഓണക്കാലത്ത് ഇത്തരത്തിൽ കണിക്കൊന്ന സമൂഹമാധ്യമങ്ങളിൽ വൻചർച്ചയായി മാറി. പലരും കാരണങ്ങളും അന്വേഷിച്ചു. ഇപ്പോഴിതാ കാലാവസ്ഥ വ്യതിയാനം ആണ് ഇതിന് കാരണം എന്ന് ഗവേഷകർ പറയുന്നു. ഇതിനൊപ്പം വർദ്ധിച്ചുവരുന്ന താപനിലയും കണിക്കൊന്ന പൂക്കുന്നതിന് പ്രധാന കാരണമായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
മണ്ണിൽ വെള്ളത്തിന്റെ അംശം കുറയുന്നതും, വായുവിലെ ഈർപ്പ സാന്നിധ്യം ഇല്ലാതാക്കുന്നതും കൊന്ന ചെടിയിൽ ഫ്ലോറിജൻ എന്ന പുഷ്പിക്കൽ ഹോർമോൺ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നതിന് കാരണമാകുന്നു. ഇത്തവണ താപനില ക്രമാതീതമായി ഉയർന്നത് ഇത്തരത്തിൽ മാർച്ച് അവസാനമോ,ഏപ്രിൽ ആദ്യമോ പൂവ് ഇടേണ്ട കൊന്നകൾ ഇപ്പോൾ പൂവിടുന്നതിന് കാരണമായി പറയുന്നത്. ഏതായാലും വേനൽക്കാലം പോലെ ചൂടും പ്രകാശവും കൂടി നിൽക്കുന്നത് കൊന്ന പൂക്കുന്നതിന് കാരണമായി മാറിയിട്ടുണ്ട്.
Discussion about this post