തെക്കുകിഴക്കന്‍ ഏഷ്യന്‍ സ്വദേശിയാണ് പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന ദുരിയന്‍ പഴം. മറ്റുള്ള പഴങ്ങളേക്കാള്‍ കൂടുതല്‍ പോഷക ഗുണങ്ങളടങ്ങിയിരിക്കുന്ന പഴമാണിത്. എന്നാല്‍ ഇതിന്റെ മണമാണ് പഴത്തെ പലരും അകറ്റിനിര്‍ത്താനൊരു കാരണം.
ചക്കയുടെ ചുള പോലെയാണ് ദുരിയന്‍ പഴത്തിന്റെ ഉള്‍വശം. മഞ്ഞയോ വെള്ള നിറത്തിലോ ആണ് പൊതുവെ ഇതിന്റെ ഉള്‍വശം കാണുന്നതെങ്കിലും ചുവപ്പ്, പച്ച നിറത്തിലും ദുരിയന്‍ പഴമുണ്ട്.
ലോകമെമ്പാടുമുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളില്‍, പ്രത്യേകിച്ച് തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളായ മലേഷ്യ, ഇന്തോനേഷ്യ, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ ദുരിയന്‍ വളരുന്നു. പഴത്തിന് 1 അടി (30 സെന്റിമീറ്റര്‍) നീളവും 6 ഇഞ്ച് (15 സെന്റിമീറ്റര്‍) വീതിയുമുണ്ടാകും. ഒരു സാധാരണ ദുരിയന്‍ പഴത്തില്‍ 2 കപ്പ് (486 ഗ്രാം) ഭക്ഷ്യയോഗ്യമായ പള്‍പ്പ് ഉണ്ട്.
മധുരവും രുചികരവുമായ വിഭവങ്ങളുണ്ടാക്കാന്‍ ദുരിയന്‍ പഴം ഉപയോഗിക്കുന്നു. ജ്യൂസ്, സൂപ്പ്, മിഠായി, ഐസ് ക്രീം,ഡസര്‍ട്ട്‌സ് തുടങ്ങിയവ ദുരിയന്‍ പഴമുപയോഗിച്ച് ഉണ്ടാക്കാറുണ്ട്. ഔഷധഗുണവുമുള്ള പഴമാണ് ദുരിയന്‍.
Discussion about this post