കാര്‍ഷിക യന്ത്രവത്ക്കരണത്തില്‍ നൂതന സാങ്കേതിക വിദ്യയുടെ
ഉപയോഗത്തിലൂടെ കര്‍ഷക സമൂഹത്തിന് ഗുണപ്രദമായ മാറ്റങ്ങള്‍
കൈവരിക്കുക എന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പ് ഓപ്പറേഷന്‍
കോള്‍ഡബിള്‍ സംരംഭം നടപ്പിലാക്കുന്നു.
ഓപ്പറേഷന്‍ കോള്‍ഡബിള്‍പദ്ധതിയിലൂടെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ സംഘടിതമായും
സമയബന്ധിതമായും വിവിധ ഏജന്‍സികളുടെ സഹകരണത്തോടെ
നിര്‍വ്വഹിച്ച് കോള്‍നിലങ്ങളില്‍ ര് സീസണ്‍ കൃഷി ചെയ്യുന്നതിനാണ്
ലക്ഷ്യമിടുന്നത്. ഡ്രോണ്‍ ഉപയോഗിച്ച് നെല്‍കൃഷിയില്‍ ജൈവ
മാര്‍ഗ്ഗങ്ങളിലൂടെ രോഗ കീടനിയന്ത്രണം, സസ്യപോഷണം എന്നിവ
സാധ്യമാക്കുന്നു. നെല്‍കൃഷിയില്‍ പ്രായോഗിക തലത്തിലുളള
ഡ്രോണിന്റെ ഉപയോഗത്തിന്റെ സംസ്ഥാനതലത്തിലുളള ഉദ്ഘാടനം ഈ
മാസം 30 ന് രാവിലെ 9.30 ന ് തൃശൂര്‍ ചാഴൂര്‍ ഗ്രാമപഞ്ചായത്തിലെ
പുറത്തൂര്‍ കോള്‍ പടവില്‍ വച്ച് നാട്ടിക എം.എല്‍.എ ഗീത ഗോപിയുടെ
അദ്ധ്യക്ഷതയില്‍ കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍
നിര്‍വ്വഹിക്കുന്നു.
ചടങ്ങില്‍ തൃശൂര്‍ – പൊന്നാനി കോള്‍ വികസഅതോറിട്ടി ചെയര്‍മാന്‍,
തൃശൂര്‍ എം.പി. ടി.എന്‍. പ്രതാപന്‍,എം.എല്‍.എ.മാര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, കോള്‍കര്‍ഷക പ്രതിനിധികള്‍, കര്‍ഷകര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍
പങ്കെടുക്കുന്നു.
Discussion about this post