ആകർഷകമായ രൂപവും നിറങ്ങളും പോഷകഗുണവും കൊണ്ട് പ്രിയങ്കരമായ ഫലമാണ് ഡ്രാഗൺ ഫ്രൂട്ട്. ഇപ്പോഴിതാ ഡ്രാഗൺ ഫ്രൂട്ട് എന്ന പേരിന് പകരം ഫലത്തിന് കമലം എന്ന പേര് നൽകാനുള്ള ഒരുക്കത്തിലാണ് ഗുജറാത്ത് സർക്കാർ. അതിനായുള്ള പേറ്റന്റിനും അപേക്ഷിച്ചു കഴിഞ്ഞു.
സ്ഥലങ്ങളുടെ പേര് മാറ്റം പൊതുവേ നടത്താറുണ്ടെങ്കിലും ഒരു ഫലത്തിന്റെ പേര്മാറ്റം അത്ര പരിചിതമല്ലാത്ത കാര്യ തന്നെ.ഡ്രാഗൺ ഫ്രൂട്ട് എന്ന പേരിനേക്കാൾ കമലം എന്ന പേരാണ് ഫലത്തിന് ചേരുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് പേരുമാറ്റത്തിന് ഒരുങ്ങുന്നത്. ഫലത്തിന് താമരയുടെ രൂപസാദൃശ്യമുള്ളതിനാൽ താമര എന്നർത്ഥം വരുന്ന കമലം എന്ന പേരാണ് ഉത്തമമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി അഭിപ്രായപ്പെട്ടു. ഡ്രാഗൺ ഫ്രൂട്ട് എന്ന പേര് ചൈനയുമായി ബന്ധപ്പെട്ടതാണെന്നതും പെരുമാറ്റത്തിന് കാരണമാകുന്നുണ്ടെന്ന് മുഖ്യമന്ത്രി പറയുന്നു. നിലവിൽ ഗുജറാത്ത് സർക്കാർ ഡ്രാഗൺ ഫ്രൂട്ടിനെ കമലം എന്ന് വിളിക്കാൻ തീരുമാനിച്ചു കഴിഞ്ഞു. കള്ളിച്ചെടി വർഗത്തിൽപെട്ട ഡ്രാഗൺ ഫ്രൂട്ട് ഇന്ന് ഇന്ത്യയിൽ പലയിടങ്ങളിലും കൃഷിചെയ്യുന്നുണ്ട് മെക്സിക്കോ, മദ്ധ്യ- ദക്ഷിണ അമേരിക്ക എന്നീ ഇടങ്ങളാണ് ഡ്രാഗൺ ഫ്രൂട്ടിന്റെ ജന്മദേശം.
Discussion about this post