മാല്‍വേസി സസ്യകുടുംബത്തില്‍പ്പെട്ട ചെടിയാണ് പരുത്തി. പ്രതിവര്‍ഷം 500 മില്ലി ലിറ്റര്‍ മഴ ലഭിക്കുന്ന സ്ഥലങ്ങളില്‍ പരുത്തി കൃഷി ചെയ്യാം. പരുത്തിക്കായ് വിളയുന്ന സമയത്തും വിളവെടുക്കുന്ന സമയത്തും നല്ല സൂര്യപ്രകാശം ആവശ്യമാണ്.
ബാക്ടീരിയ മൂലമുള്ള ഇലകരിച്ചിലും ഇലപ്പുള്ളി രോഗവുമാണ് പരുത്തികൃഷിയെ ബാധിക്കുന്ന രോഗങ്ങള്‍.
ഇലകരിച്ചിലിന്റെ ലക്ഷണങ്ങള്‍:
മുളച്ച് വരുന്ന തൈകളില്‍ വെള്ളം നനഞ്ഞത് പോലുള്ള പാടുകള്‍ പ്രത്യക്ഷപ്പെടുകയും ക്രമേണ അവ നശിച്ച് പോകുകയും ചെയ്യുന്നു
ഇലകളുടെ അടിഭാഗത്ത് വെള്ളം നനഞ്ഞത് പോലുള്ള പാടുകള്‍ ഉണ്ടാകുന്നു
ഇലകളിലെ ഞരമ്പുകള്‍ കറുക്കുകയും ഇലകള്‍ ചുരുളുകയും സ്രവങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്യുന്നു
ശിഖരങ്ങളിലും ഇലകളിലും കറുത്തപാടുകള്‍ ഉണ്ടാകുകയും ഇലകള്‍ കൊഴിയുകയും ചെയ്യുന്നു
കായകള്‍ ചീഞ്ഞ് പോകുന്നു
നിയന്ത്രണമാര്‍ഗങ്ങള്‍
രോഗം ബാധിച്ച ചെടികളും സസ്യഭാഗങ്ങളും നശിപ്പിക്കുക
കളനശീകരണം നടത്തുക
ഇലപ്പുള്ളി രോഗത്തിന്റെ ലക്ഷണവും നിയന്ത്രണമാര്‍ഗവും
ഇലകളില്‍ ചാര നിറത്തിലുള്ള പുള്ളികള്‍ പ്രത്യക്ഷപ്പെടുന്നു
പ്രായമേറിയ ഇലകളില്‍ തവിട്ട്/ കറുത്ത നിറത്തിലുള്ള അരികുകളോട് കൂടിയ പുള്ളികള്‍ ഉണ്ടാകുന്നു
രോഗം വന്ന സസ്യഭാഗങ്ങള്‍ നശിപ്പിക്കുക
Discussion about this post