കുട്ടനാട്ടിലെ പാടങ്ങളിൽ വില്ലനായി കരിഞ്ചാഴി. രണ്ടാംകൃഷി ഇറക്കിയ എടത്വാ, നെടുമുടി പഞ്ചായത്തുകളിലെ പാടശേഖരങ്ങളിലാണ് കരിഞ്ചാഴിയെ കണ്ടത്. കർഷകർ ജാഗ്രത പാലിക്കേണ്ടതാണ്.
ഈർപ്പമുള്ള പ്രദേശങ്ങളിലാണ് കരിഞ്ചാഴിയുടെ സാന്നിദ്ധ്യം കൂടുതലായി കാണുന്നത്.പകൽ സമയങ്ങളിൽ മണ്ണിനടിയിൽ ഒളിച്ചിരിക്കുന്ന ഇവ രാത്രി കാലങ്ങളിലാണ് നീരുറ്റിക്കുടിക്കുന്നത്. നെൽച്ചെടിയുടെ ചുവട്ടിലിരുന്നു നീരുറ്റി കുടിക്കുന്നത് മൂലം നെൽച്ചെടികൾ കരിഞ്ഞു പോകുന്നു. കൃഷിയിടത്തിൽ ഇറങ്ങി നോക്കി കീട സാന്നിദ്ധ്യം ഉറപ്പിച്ചതിന് ശേഷം മാത്രം നിയന്ത്രണ നടപടികൾ സ്വീകരിക്കുക.
കർഷകർ കൃഷിയിടങ്ങളിൽ നിരന്തരം നിരീക്ഷണം നടത്തുകയും, കരിഞ്ചാഴി സാന്നിദ്ധ്യം കാണുന്ന പക്ഷം മങ്കൊമ്പ് സംസ്ഥാന കീടനിരീക്ഷണ കേന്ദ്രവുമായി ബന്ധപ്പെടുകയും വേണം.
ബന്ധപ്പെടേണ്ട നമ്പറുകൾ:
ചമ്പക്കുളം, പുളിങ്കുന്ന്- 9567819958
നെടുമുടി 8547865338
കൈനകരി 9961392082
എടത്വാ 9633815621
തകഴി 9496764141
ആലപ്പുഴ 7034342115
കരുവാറ്റ 8281032167
പുന്നപ്ര 9074306585
അമ്പലപ്പുഴ 9747731783
പുറക്കാട് 9747962127
disease in paddy fields
Discussion about this post