സൂര്യപ്രകാശം ഇല്ലാതെയും ഓക്സിജൻ രൂപപ്പെടുമെന്ന പുത്തൻ കണ്ടെത്തലുമായി ശാസ്ത്രലോകം. പസഫിക് സമുദ്രത്തിൽ, 4,000 മീറ്റർ (13,100 അടി) താഴെയായി ‘ഡാർക്ക്’ ഓക്സിജൻ കണ്ടെത്തി. കൽക്കരി കട്ടകൾക്ക് സമനമായ ലോഹകട്ടകളാണിത്. ഹവായിക്കും മെക്സിക്കോയ്ക്കും ഇടയിലുള്ള സമുദ്രത്തിൻ്റെ അടിത്തട്ടിലാണിത് കണ്ടെത്തിയിരിക്കുന്നത്.
കോബാൾട്ട്, നിക്കൽ, മാംഗനീസ്, കോപ്പർ തുടങ്ങിയ ധാതുക്കളുടെ സാന്നിധ്യമാണ് ലോഹക്കഷണങ്ങളിൽ കണ്ടെത്തിയിരിക്കുന്നത്. ഈ കട്ടകൾ വെള്ളത്തിൻ്റെ തന്മാത്രകളെ ഹൈഡ‍്രജനും ഓക്സിജനുമായി വിഭജിക്കുന്നുവെന്നും ശാസ്ത്രജ്ഞർ കണ്ടെത്തി. ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും ആവശ്യമായതിനേക്കാളെറെ ഓക്സിജൻ ഇവിടെ രൂപപ്പെട്ടതായി പഠനം നടത്തിയവർ അവകാശപ്പെടുന്നു. പ്രകാശ സംശ്ലേഷണത്തിലൂടെയാണ് ഓക്സിജൻ ഉണ്ടാകുന്നതെന്ന കാലങ്ങളായുള്ള നിഗമനത്തെ വെല്ലുവിളിക്കുന്നതാണ് പുതിയ കണ്ടെത്തൽ.
പ്രകാശസംശ്ലേഷണം അല്ലാതെ മറ്റൊതോ തരത്തിൽ ഭൂമിയിൽ ഓക്സിജൻ രൂപപ്പെടുന്നുണ്ടാകാമെന്നാണ് ശാസ്ത്രലോകം അഭിപ്രായപ്പെടുന്നത്. സൂര്യപ്രകാശത്തിൽ നിന്ന് സസ്യങ്ങൾ ഭക്ഷണം നിർമ്മിക്കുന്ന പ്രവൃത്തിയാണ് പ്രകാശ സംശ്ലേഷണം. ഈ സമയം അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിനെ വലിച്ചെടുത്ത് ഓക്സിജനെ പുറന്തള്ളുകയാണ് സസ്യങ്ങൾ ചെയ്യുന്നത്. സസ്യങ്ങൾ പ്രകാശ സംശ്ലേഷണം നടത്തിയാൽ മാത്രമേ ഭൂമിയിൽ ആവശ്യമായ ഓക്സിജൻ ലഭിക്കൂ. ഭൂമിയിലെ ഓക്സിജൻ്റെ പകുതിയിലേറയും സമുദ്രത്തിലാണ് ഉത്പാദിപ്പിക്കപ്പെടുന്നത്.
Discovery of ‘dark oxygen’ on the ocean floor
Discussion about this post