ഹരിയാനയിൽ നിന്നുള്ള കമ്പ്യൂട്ടർ എഞ്ചിനീയറായ ദീപക് രാജ് 10 വർഷത്തോളം കമ്പ്യൂട്ടർ എൻജിനീയറായി വിപ്രോയിൽ ജോലി ചെയ്തു. പക്ഷേ എന്തെങ്കിലും സംരംഭം തുടങ്ങണമെന്ന് ശക്തമായ ആഗ്രഹം ദീപക്കിനെ ഡയറി ബിസിനസ് എന്ന സ്വപ്നത്തിലേക്ക് എത്തിച്ചു.
50 കന്നുകാലികളുമായി തുടങ്ങിയ ഫാമിൽ ഇന്ന് 450ലധികം ഉയർന്ന പാലുൽപാദനശേഷിയുള്ള പശുക്കൾ ഉണ്ട്. ന്യൂസിലാൻഡിൽ നിന്നുള്ള രണ്ട് കർഷകരും, പങ്കജ് നവാനി, സുഖവീന്ദർ ഷറഫ് എന്നീ രണ്ട് കമ്പ്യൂട്ടർ എൻജിനീയർമാരും ചേർന്നാണ് ദീപക് ‘ബിൻസാർ ‘എന്ന ഫാം ആരംഭിച്ചത്. ന്യൂസിലാൻഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിവരുന്ന ഫാമിൽ നിന്ന് ഇന്ന് 23 കോടി രൂപയുടെ വാർഷിക വിറ്റു വരവ് ലഭിക്കുന്നു.
Discussion about this post