മനുഷ്യനെ കൊല്ലുവാൻ തക്കവിധം വിഷമുള്ള ഒരു കൂൺ ഉണ്ട്. ഏറ്റവും വിഷമുള്ള കൂൺ. ഡെത്ത് ക്യാപ് എന്നാണ് വിളിപ്പേര്. ശാസ്ത്രലോകത്തിൽ ഇവന് പേര് അമാനിറ്റ ഫല്ലോയിഡെസ്. ഭക്ഷ്യയോഗ്യമായ പല കൂണുകളുമായി സാമ്യമുണ്ട് ഈ മരണത്തിന്റെ തൊപ്പിക്ക്. അതുകൊണ്ടുതന്നെ അബദ്ധത്തിൽ ഇവ കഴിക്കുവാനുള്ള സാധ്യതയും കൂടുതലാണ്. ഇവയുടെ ഒരല്പം ശരീരത്തിൽ ചെന്നാൽ മതി ജീവൻ നഷ്ടപ്പെടുവാൻ.
ഇവയിലുള്ള അമാനിറ്റിൻ എന്ന പ്രോട്ടീനാണ് ഇവയെ മരണത്തിന്റെ ദൂതനാക്കി മാറ്റുന്നത്. ശരീരത്തിൽ ജനിതക ഘടകങ്ങളുടെ നിർമ്മാണത്തിൽ പങ്കു വഹിക്കുന്ന ചില എൻസൈമുകളെ ഈ പ്രോട്ടീൻ നശിപ്പിക്കുന്നു. അമാനിറ്റിൻ കൂടുതലായും ബാധിക്കുന്നത് കരളിനെയും കിഡ്നിയെയുമാണ്. പാചകം ചെയ്താൽ പോലും ഇവയുടെ വിഷം കുറയുന്നില്ല എന്നതും മരണസംഖ്യ കൂട്ടുവാൻ കാരണമാകുന്നുണ്ട്. ഏറ്റവും കൂടുതൽ മഷ്റൂം വിഷബാധ ഉണ്ടാകുന്നതും ഇവ മൂലമാണ്.
യൂറോപ്പ് ആണ് ഇവയുടെ ജന്മദേശം. പക്ഷേ ഇന്ന് ലോകത്ത് എല്ലായിടത്തും തന്നെ ഇവയെ കാണാം. പെട്ടെന്ന് വളരുവാനുള്ള കഴിവുണ്ടിവയ്‌ക്ക്. ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കിയാൽ റോമൻ ചക്രവർത്തിമാരായിരുന്ന ക്ലോഡിയസിന്റെയും ചാൾസ് ആറാമന്റെയും മരണത്തിന് കാരണം ഇവയാണെന്നാണ് പറയപ്പെടുന്നത്.
Discussion about this post