ക്ഷീരകർഷകർക്ക് ഓണസമ്മാനവുമായി മിൽമ. കാലിത്തീറ്റ ചാക്ക് ഒന്നിന് 100 രൂപ സബ്സിഡി നിരക്കിൽ 50 ദിവസത്തേക്ക് നൽകാനാണ് മിൽമയുടെ തീരുമാനം. കാലിത്തീറ്റ ചിലവ് കുറയ്ക്കുകയും, അധിക പാൽ വിലയും നൽകി ഈ ഓണക്കാലത്ത് ക്ഷീരകർഷകർക്ക് വേണ്ടത്ര പിന്തുണ നൽകാനാണ് മിൽമയുടെ തീരുമാനം.
കൽപ്പറ്റയിലെ മിൽമ ഡയറിയിൽ ചേർന്ന 51മത്തെ വാർഷിക ജനറൽബോഡി യോഗത്തിലാണ് തീരുമാനം. ഇതുകൂടാതെ മിൽമയുടെ പാൽ, പാൽ ഉൽപ്പന്ന വിറ്റ് വരവ് കഴിഞ്ഞ വർഷത്തേക്കാൾ 5.52% വർദ്ധിച്ചിട്ടുണ്ട്. 2022-23 സാമ്പത്തിക വർഷത്തിൽ 4119.25 കൂടി രൂപയുടെ വിറ്റ് വരവായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഈ സാമ്പത്തിക വർഷം വിറ്റ് വരവ് 4346.67 കോടി രൂപയായി വർദ്ധിച്ചു. ഫെഡറേഷന്റെ 70.18 കോടി രൂപയുടെ ക്യാപിറ്റൽ ബഡ്ജറ്റും 589.53 കോടി രൂപയുടെ റവന്യൂ ബഡ്ജറ്റും യോഗത്തിൽ അവതരിപ്പിച്ചു. സംസ്ഥാനത്ത് പാലുൽപാദനം കുറയുന്നതിലെ ആശങ്കയും യോഗത്തിൽ പങ്കുവച്ചു. ഒപ്പം പാൽ ഉൽപാദനം വർദ്ധിപ്പിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും,ക്ഷീരകർഷകരുടെ ക്ഷേമത്തിനായി നിരവധി പദ്ധതികളാണ് മിൽമ നടപ്പാക്കുന്നതെന്നും ചെയർമാൻ കെ. എസ് മാണി യോഗത്തിൽ അഭിപ്രായപ്പെട്ടു.
Dairy farmers will get fodder for 50 days at a subsidized rate of Rs 100
Discussion about this post