ക്ഷീരവികസന വകുപ്പിന്റെ കീഴിലുള്ള ഓച്ചിറ ക്ഷീരോത്പന്ന നിർമ്മാണ പരിശീലന വികസന കേന്ദ്രത്തിൽ വച്ച് ഓഗസ്റ്റ് 12 മുതൽ 24 വരെ 10 ദിവസങ്ങളിലായി ക്ഷീരോത്പന്ന നിർമ്മാണ പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നു. പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ക്ഷീരകർഷകർക്കും സംരംഭകർക്കും ഓച്ചിറ ക്ഷീരപരിശീലന കേന്ദ്രം മുഖേന നേരിട്ട് രജിസ്റ്റർ ചെയ്യാവുന്നതാണ്. ആദ്യം ചെയ്യുന്ന 25 പേർക്കായി പരിശീലനം പരിമിതപ്പെടുത്തിയിരിക്കുന്നു. കഴിഞ്ഞ മൂന്നു വർഷങ്ങളിൽ എപ്പോഴെങ്കിലും ഇതേ പരിശീലനത്തിൽ ഓഫ് ലൈനായി പങ്കെടുത്തിട്ടുള്ളവർക്ക് ഈ പരിശീലനത്തിൽ പങ്കെടുക്കാൻ അർഹത ഉണ്ടായിരിക്കുന്നതല്ല.
രജിസ്ട്രേഷൻ ഫീസ് 135 രൂപ. പരിശീലന പരിപാടിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർ ഓഗസ്റ്റ് 9ന് വൈകുന്നേരം 5 മണിക്ക് മുൻപായി 0476-2698550,8089391209 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. പരിശീലനത്തിൽ പങ്കെടുക്കുന്നവർ ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ പകർപ്പ് പരിശീലനത്തിന് എത്തുമ്പോൾ ഹാജരാക്കണം
Dairy Development Department organized training program for farmers and entrepreneurs in dairy products manufacturing
Discussion about this post