അഴകിന്റെ കാര്യത്തില്‍ അതിസുന്ദരി തന്നെയാണ് ഡാലിയ പൂക്കള്‍. അലങ്കാരങ്ങളില്‍ ഡാലിയ സ്ഥാനം പിടിച്ചതും അതുകൊണ്ട് തന്നെയാണ്. പിങ്ക്, ചുവപ്പ്, മഞ്ഞ, വെള്ള, പര്‍പ്പിള്‍, ഓറഞ്ച് എന്നീ നിറങ്ങളിലുള്ള ഡാലിയ പൂക്കളുണ്ട്.
വലിയ ചൂടും മഴയുമില്ലാത്ത കാലാവസ്ഥയാണ് ഡാലിയ വളര്‍ത്താന്‍ ആവശ്യം. കടുത്ത വേനലില്‍ പൂക്കളുണ്ടാകാന്‍ പ്രയാസമാണ്. എന്നാല്‍ ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കാനും ശ്രദ്ധിക്കണം. ചെടി നടാന്‍ അനുയോജ്യം സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളാണ്.
കമ്പ് മുറിച്ച് നട്ടും ചെടിയുടെ ചുവട്ടിലുള്ള കിഴങ്ങ് നട്ടുമാണ് ഡാലിയ വളര്‍ത്തുന്നത്. കിഴങ്ങുപയോഗിച്ച് വളര്‍ത്തുന്ന ഡാലിയ ചെടികള്‍ക്ക് ആരോഗ്യവും വലിപ്പവും കൂടും.
ഡാലിയ നടേണ്ട വിധം
മണ്ണും അതിന് മുകളില്‍ ഉണങ്ങിപ്പൊടിഞ്ഞ കരിയിലയും ചേര്‍ക്കുക. രണ്ട് ദിവസം ഇത് നനച്ച് വെക്കണം. പിന്നീട് മണ്ണും കാലിവളവും ചേര്‍ത് തശേഷം വിത്ത് നടാം. ചെടികള്‍ വേര് പിടിച്ചതിന് ശേഷം എല്ലുപൊടിയും ചാണകപ്പൊടിയും ചേര്‍ത്തുകൊടുക്കാം.
8 ആഴ്ച കഴിയുമ്പോഴേക്കും ഡാലിയ പൂവിടാന്‍ തുടങ്ങും. ആ സമയത്ത് തടമിളക്കിയ ശേഷം ഒന്നുകൂടി വളമിട്ട് കൊടുക്കണം. പൂവുണ്ടായി വാടിക്കഴിഞ്ഞാല്‍ ശിഖരങ്ങള്‍ മുറിച്ചു മാറ്റണം. എങ്കില്‍ മാത്രമേ ധാരാളം ശാഖകളും പൂക്കളുമുണ്ടാകാന്‍ സഹായിക്കൂ.
ശക്തമായ കാറ്റിലും മറ്റും ചെടി വീണുപോകാന്‍ സാധ്യതയുള്ളതിനാല്‍ താങ്ങുകൊടുക്കാന്‍ ശ്രദ്ധിക്കണം. പൗഡറി മില്‍ഡ്യു, േ്രഗ മൗള്‍ഡ് എന്നീ അസുഖങ്ങളാണ് പൊതുവെ ഡാലിയയെ ബാധിക്കാറുള്ളത്. വാടിയ പൂക്കളും ഇലകളും നീക്കം ചെയ്ത ശേഷം ചുവട്ടില്‍ മണ്ണിടണം. കൂടുതല്‍ കാലം പൂക്കളുണ്ടാകാന്‍ ഇത് സഹായിക്കും.
Discussion about this post