നീല കലര്‍ന്ന കറുപ്പുനിറത്തോട് കൂടിയ കിഴങ്ങ് വര്‍ഗത്തില്‍പ്പെട്ട ഒരു കുറ്റിച്ചെടിയാണ് കരിമഞ്ഞള്‍. ഏറെ ഔഷധഗുണമുള്ള ചെടിയാണിത്. അതേസമയം വംശനാശ ഭീഷണി നേരിടുന്ന ഔഷധച്ചെടി കൂടിയാണ് കരിമഞ്ഞള്‍. കരിമഞ്ഞളിന്റെ കിഴങ്ങിനാണ് ഏറ്റവും കൂടുതല്‍ ഔഷധഗുണമുള്ളത്.
ഇന്ത്യയാണ് കരിമഞ്ഞളിന്റെ സ്വദേശം. പശ്ചിമ ബംഗാള്‍, ഒറീസ്സ, മധ്യപ്രദേശ്, വടക്കുകിഴക്കന്‍ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലാണ് ഈ കാട്ടുമഞ്ഞള്‍ കൂടുതലായി കണ്ടുവന്നിരുന്നത്. ഇപ്പോള്‍ കേരളത്തിലും കാട്ടുമഞ്ഞള്‍ എന്ന കരിമഞ്ഞള്‍ സുലഭമാണ്.
ഈ മഞ്ഞള്‍ ആദിവാസികളാണ് കൂടുതലായി ഉപയോഗിക്കുന്നത്.കരിമഞ്ഞളില്‍ കുര്‍ക്കുമിന്‍ വളരെ കുറവാണ്.ത്വക്ക് രോഗങ്ങള്‍, ഉദര രോഗങ്ങള്‍, ഉളുക്ക് എന്നിവയ്ക്ക് കരിമഞ്ഞള്‍ ഒരു ഉത്തമ ഔഷധമാണ്. കറുത്ത മഞ്ഞള്‍ കൈവശം ഉണ്ടെങ്കില്‍ ആഹാരത്തിനു ക്ഷാമം ഉണ്ടാകില്ല എന്നുള്ളത് ആദിവാസികളുടെ ഒരു വിശ്വാസമാണ്.
പല്ലുവേദന, മുറിവ്, ചതവ്, വെള്ളപ്പാട്, ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍, വാതസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കരിമഞ്ഞള്‍ ഉത്തമ ഔഷധണാണ്.
Discussion about this post