തിരുവനന്തപുരം: കൃഷി, മൃഗസംരക്ഷണ, മത്സ്യ, ക്ഷീര മേഖലകളിലെ ഉത്പാദനം വർദ്ധിപ്പിക്കാൻ സ്വകാര്യ സ്ഥലവും ഉപയോഗിക്കാനുള്ള പദ്ധതി തയ്യാറാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം. നവോത്ഥാൻ എന്ന പേരിലാണ് കൃഷിവകുപ്പ് പദ്ധതി തയ്യാറാക്കിയത്.ഉടമ നേരിട്ട് കൃഷി ചെയ്യുന്നില്ലെങ്കിൽ അവകാശത്തിൻറെ സുരക്ഷ ബോധ്യപ്പെടുത്തി തദ്ദേശ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ കൃഷി ചെയ്യുന്ന കർഷകനോ കൃഷിഗ്രൂപ്പിനോ സ്ഥലം കൈമാറണം. തരിശുഭൂമി കൃഷിയോഗ്യമാക്കാൻ തൊഴിലുറപ്പ് പദ്ധതികൾ പ്രയോജനപ്പെടുത്തണം.
വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, കടലാക്രമണം മൂലമുള്ള തീരശോഷണം, വരൾച്ച തുടങ്ങിയവ തടയാനും അത് മൂലമുള്ള ദുരന്തങ്ങൾ കുറയ്ക്കാനും പ്രാദേശിക പദ്ധതി നടപ്പാക്കാനും നിർദ്ദേശമുണ്ട്.സ്ലവ പാടശേഖരങ്ങൾ സംരക്ഷിക്കാനുള്ള ബണ്ട് നിർമാണം, ജലം ഒഴുകി പോകാനുള്ള മാർഗങ്ങളുടെ നിർമാണവും സംരക്ഷണവും എന്നിവയും ഇതിൽ ഉൾപ്പെടുത്താം. ഇതിനെയും തൊഴുലുറപ്പ് പദ്ധതിയുമായി സംയോജിപ്പിക്കണം.
കെട്ടിടം നിർമിക്കാൻ ഓരോ ആരോഗ്യ ഉപകേന്ദ്രത്തിനും ധനകാര്യ കമ്മീഷൻ അവാർഡ് പ്രകാരമുള്ള ഹെൽത്ത് ഗ്രാന്റിൽ നിന്ന് 55.50 ലക്ഷം രൂപ ലഭിക്കും. സ്ഥലം വാങ്ങാനുള്ള തുക വികസന, തനത് ഫണ്ടിൽ നിന്ന് കണ്ടെത്തണം. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കുറഞ്ഞത് ഒന്ന് വീതം ഹാപ്പിനസ് പാർക്ക് സ്ഥാപിക്കണമെന്നും അവിടെ ഡാൻസിംഗ്, സിംഗിങ് ഫ്ലോർ, വർക്ക് ഫ്രം പാർക്ക് സൗകര്യങ്ങൾ, സെൽഫി കോർണർ, വിനോദ ഉപാധികൾ തുടങ്ങിയവ ഒരുക്കണമെന്നും നിർദ്ദേശമുണ്ട്.
Cultivation can be done on private land
Discussion about this post