വൻ കുതിപ്പിന് ഒരുങ്ങുകയാണ് കേരളത്തിലെ ക്ഷീര വ്യവസായം. ഈ സാമ്പത്തിക വര്‍ഷം 13-14 ശതമാനം വളർച്ച കൈവരിക്കുമെന്ന് ക്രിസില്‍ റേറ്റിംഗ്‌സ് റിപ്പോര്‍ട്ട്. കഴിഞ്ഞ വർഷം 9-11 വളർച്ച കൈവരിച്ചതായും റിപ്പോർട്ടിൽ പറയുന്നത്. വിഎപി സെഗ്മെന്റ് വ്യവസായ വരുമാനത്തില്‍ 40 ശതമാനവും സംഭാവന ചെയ്യുന്നത് ക്ഷീര വ്യവസായമാണ്.
മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന ഉപഭോഗമാണ് വളർച്ചയെ പിന്തുണയ്ക്കുന്നത്. മഴക്കാലവും പാൽ ഉത്പാദനത്തിന് ഊർജമേകും. ഉപഭോക്തൃ ആവശ്യവും അസംസ്‌കൃത പാലിന്റെ മെച്ചപ്പെട്ട വിതരണവും തുടരുന്നതാണ് മേഖലയ്ക്ക് ഗുണകരമാവുക.
അടുത്ത രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ സംഘടിത ഡയറികളുടെ തുടര്‍ച്ചയായ മൂലധനച്ചെലവുകള്‍ (കാപെക്‌സ്) കടത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകും. എന്നിരുന്നാലും, ക്രെഡിറ്റ് പ്രൊഫൈലുകള്‍ സുസ്ഥിരവും ശക്തമായ ബാലന്‍സ് ഷീറ്റുകള്‍ പിന്തുണയ്ക്കുന്നതുമായിരിക്കും.
Crusil Ratings expected the dairy industry to grow at 13-14 percent. Growth is supported by increasing consumption of value-added products.
Discussion about this post