തിരുവനന്തപുരം: ജൂലൈ ഒന്ന് മുതൽ ഇരുപത് വരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത് 14,273 ഹെക്ടർ കൃഷിനാശമെന്ന് റിപ്പോർട്ട്. ഏകദേശം 30,000
കർഷകരെയാണ് കൃഷിനാശം നേരിട്ട് ബാധിച്ചത്. പച്ചക്കറി കർഷകരെയാണ് മഴയും കാറ്റും ഏറെ ബാധിച്ചത്. 1603 ഹെക്ടർ ഭൂമിയിലെ തക്കാളി, വെണ്ട,പാവൽ, പടവലം, വഴുതന ഉൾപ്പടെയുള്ള പച്ചക്കറികൾ നശിച്ചു.
നെൽ കർഷകർക്കും കനത്ത നഷ്ടമാണ് മഴയിലുണ്ടായത്. 500-ലധികം ഹെക്ടർ ഭൂമിയിലെ നെൽകൃഷിയാണ് നശിച്ചത്. ഏകദേശം എട്ടുകോടി രൂപയുടെ നഷ്ടമാണ് കൃഷി വകുപ്പ് കണക്കാക്കുന്നത്. വാഴ കർഷകർക്കും കനത്തമഴയിൽ വ്യാപക നാശനഷ്ടം ഉണ്ടായി. മേയ് പകുതി മുതൽ തുടങ്ങിയ വേനൽ മഴയിലും ജൂണിലെ കാലവർഷത്തിലും 200 കോടിയുടെ കൃഷിനാശവും ഉണ്ടായി.
Discussion about this post