ഇടുക്കി: ഏലം കർഷകർക്ക് കൈത്താങ്ങ്. വരൾച്ചമൂലം ഏലം കൃഷി നശിച്ച മേഖലകളിൽ കർഷകർക്ക് നഷ്ടപരിഹാരത്തിനുള്ള അപേക്ഷകൾ ജൂൺ 30 വരെ കൃഷി ഭവനുകളിൽ സമർപ്പിക്കാം. വരൾച്ചാബാധിതമായി പ്രഖ്യാപിക്കുന്നതിൽ കേന്ദ്ര മാനദണ്ഡങ്ങൾ തടസ്സമായതിനാൽ ജില്ലയിലുണ്ടായ ഉഷ്ണ തരംഗത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നഷ്ടപരിഹാരം അനുവദിക്കുക.
ആധാർ കാർഡ്, ഭൂനികുതി രസീത്, നാശനഷ്ടം സംഭവിച്ച കൃഷി ഭൂമിയുടെ ചിത്രം എന്നിവ സഹിതമാണ് നഷ്ടപരിഹാരത്തിനുള്ള അപേക്ഷ നൽകേണ്ടത്. കൃഷി വകുപ്പിന്റെ കണക്ക് പ്രകാരം കഴിഞ്ഞ ഫെബ്രുവരി ഒന്നു മുതൽ മേയ് 19 വരെ ജില്ലയിൽ ഉഷ്ണതരംഗം ഉണ്ടായി. ഇക്കാലയളവിൽ കൃഷി നശിച്ച കർഷകർക്ക് നഷ്ടപരിഹാരം ലഭിക്കുന്നതാണ്.
ഏലം മേഖലയിൽ 2,869.17 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് കർഷക സംഘടനകൾ പറയുന്നു. 22,311 കർഷകർക്ക് 113 കോടി രൂപയുടെ വിളനാശം ഉണ്ടായെന്നാണ് കൃഷി വകുപ്പിന്റെ വിലയിരുത്തൽ. ഷി വകുപ്പിന്റെ സാമ്പത്തിക ബാധ്യത പരിഗണിച്ച് ദുരന്ത നിവാരണ ഫണ്ടിൽ നിന്നുൾപ്പെടെ നഷ്ടപരിഹാരം നൽകുമെന്നാണ് റിപ്പോർട്ട്.
Discussion about this post