കനത്ത മഴയിൽ കാസർകോട് ജില്ലയിൽ വ്യാപക നാശനഷ്ടം. വയലിൽ ദിവസങ്ങളായി വെള്ളം കെട്ടിനിന്ന് നൂറ് ഹെക്ടറിലധികം ഒന്നാം വിള കൃഷി നശിച്ചു.
കാഞ്ഞങ്ങാട്, നീലേശ്വരം, കാസർകോട് നഗരസഭകളിലെ വിവിധ കേന്ദ്രങ്ങളിലും പിലിക്കോട്, പടന്ന, ചെറുവത്തൂർ, അജാനൂർ, പുല്ലൂർ-പെരിയ, പള്ളിക്കര, ചെമ്മനാട്, മൊഗ്രാൽപൂത്തൂർ, കുമ്പള, മഞ്ചേശ്വരം പഞ്ചായത്തുകളിലെ പടിഞ്ഞാറൻ ഗ്രാമങ്ങളിലുമാണ് ഏറെയും നെൽകൃഷി നശിച്ചത്.1200 ഹെക്ടറിലധികം നെൽപ്പാടങ്ങളുണ്ട് ജില്ലയിൽ. ഇതിൽ ഒന്നാം വിളക്കൃഷിക്ക് 700 ഹെക്ടറിൽ വിത്ത് വിതച്ചിരുന്നു. ഇതിലേറെയും നശിച്ചു.
പച്ചക്കറി കൃഷിയിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുമ്പളങ്ങ, മത്തൻ, വെള്ളരി, പാവയ്ക്ക, വഴുതന തുടങ്ങി പച്ചമുളക് വരെ നട്ട പച്ചക്കറിത്തോട്ടങ്ങളിലും വെള്ളം കയറി.
Crop damage in Kasaragod due to rain















Discussion about this post