ഏത് കാലാവസ്ഥയിലും വളരുന്ന ഒരു ചെടിയാണ് വന്‍പയര്‍. പ്രോട്ടീനില്‍ നിന്ന് ലഭ്യമാകുന്ന കലോറികളുടെ ശതമാനം ഏറ്റവും കൂടുതലുള്ള സസ്യാഹാരമാണ് വന്‍പയര്‍ ചെടിയുടെ ഇലകള്‍. മുഞ്ഞ/പയര്‍പേന്‍, പയര്‍ചാഴി, ചിത്രകീടം, ഇലപ്പേന്‍, പൂവും കായും തുരക്കുന്ന പുഴുക്കള്‍ എന്നിവയാണ് വന്‍ പയറിനെ ആക്രമിക്കുന്ന കീടങ്ങള്‍.
മുഞ്ഞ/പയര്‍പേന്‍ വന്‍ പയര്‍ ചെടിയുടെ പൂക്കള്‍ ,കായ്കള്‍ , ഇളം തണ്ട് എന്നീ ഭാഗങ്ങളില്‍ കൂട്ടം കൂടി പറ്റിപ്പിടിച്ചിരുന്ന് നീരൂറ്റിക്കുടിക്കുന്നു. ആക്രമണം രൂക്ഷമാകുമ്പോള്‍ ചെടികള്‍ വളര്‍ച്ച മുരടിച്ച് ഉണങ്ങി പോകുന്നു. പ്രാണികളെ ശേഖരിച്ചു നശിപ്പിക്കുക. ചെടികളില്‍ അതിരാവിലെ ചാരം വിതറി മുഞ്ഞകളെ ഒരു പരിധി വരെ നിയന്ത്രിക്കാം. ആരംഭഘട്ടത്തില്‍ താഴെ പറയുന്നവയില്‍ ഏതെങ്കിലും ഒന്ന് ലഭ്യത അനുസരിച്ചു രണ്ടാഴ്ച ഇടവിട്ട് പ്രയോഗിക്കാം. മിത്രകുമിളായ ബിവെറിയ ബാസിയാന- 20 ഗ്രാം 1 ലിറ്ററിന്‍ എന്ന തോതില്‍ അല്ലെങ്കില്‍ ബയോഗാര്‍ഡ 5 മില്ലി 1 ലിറ്ററിന്‍ പ്രയോഗിക്കാം.
ഇലപ്പരപ്പില്‍ റോക്കറ്റ് പോയതുപോലെയുള്ള വെളുത്ത അടയാളമാണ് ചിത്രകീടത്തിന്റെ ലക്ഷണം. ആക്രമണ ലക്ഷണം കാണുന്ന ഇലകള്‍ പറിച്ചു മാറ്റി നശിപ്പിക്കുകയാണ് ഒരു നിയന്ത്രണമാര്‍ഗം. കുഴി ഒന്നിനു 20 ഗ്രാം വേപ്പിന്‍ പിണ്ണാക്ക് മണ്ണില്‍ ചേര്‍ക്കുക.2 % വീര്യത്തില്‍ വേപ്പെണ്ണ -വെളുത്തുള്ളി മിശ്രിതമോ 5% വീര്യമുള്ള വേപ്പിന്‍ കുരു സത്തോ തളിക്കുക. മുകുളങ്ങളെ ബാധിക്കുന്ന ഇലപ്പേന്‍ കീടം വൈറസ് മൂലമുള്ള കുരിടിപ്പ് രോഗത്തെ പരത്തുന്നു. ഇതിന് പ്രതിവിധിയായി അക്രമണാരംഭത്തില്‍ തന്നെ പുകയില കഷായം തളിക്കുക.
പയര്‍ ചാഴിയുടെ ആക്രമണത്തില്‍ കായകള്‍ ഉണങ്ങി ചുരുണ്ട് പോകുന്നു. കായകളുടെ പുറംഭാഗം പരുക്കനാകുന്നു. ചാഴിയെ പിടിച്ച് നശിപ്പിക്കുക. വിളവെടുപ്പിന് ശേഷം 5% വീര്യമുള്ള വെപ്പിന്കുരു സത്ത് / നിംബിസിടിന്‍ 1 മില്ലി ഒരു ലിറ്ററിന് എന്ന തോതില്‍ / 1 ലിറ്റര്‍ വെള്ളത്തില്‍ 10 % ഗ്രാം വീര്യമുള്ള ഗോമൂത്രം 10 വെളിത്തുള്ളി 10 ഗ്രാം കായം 10 ഗ്രാം കാന്താരി എന്നിവ ചേര്‍ത്ത്
മേല്‍ പറഞ്ഞിട്ടുള്ളവയില്‍ ഏതെങ്കിലും ഒന്ന് ലഭ്യതക്ക് അനുസരിച്ചു രണ്ടാഴ്ച ഇടവിട്ട് പ്രയോഗിക്കുക.
Discussion about this post