ക്ഷീരകർഷകരെ ദുരന്തത്തിൽ ആഴ്ത്തുന്ന ഒരു പകർച്ചവ്യാധിയാണ് കുളമ്പുരോഗം. പ്രതിരോധ കുത്തിവെപ്പിലൂടെ മാത്രമേ ഈ രോഗത്തെ പൂർണ്ണമായും തടയുവാൻ സാധിക്കുകയുള്ളൂ. സംസ്ഥാനത്ത് ഇപ്പോൾ കുളമ്പുരോഗം കന്നുകാലികളിൽ വളരെ വേഗം പടർന്നുപിടിക്കുന്ന ഒരു സ്ഥിതിയാണ് നിലവിലുള്ളത്. കുളമ്പ് രോഗം പൊട്ടിപ്പുറപ്പെടുന്ന ഈ സാഹചര്യത്തിൽ തങ്ങളുടെ ക്ഷീര സംരംഭങ്ങളിൽ കന്നുകാലികൾക്ക് വാക്സിൻ നൽകി സുരക്ഷിതമാക്കാൻ കർഷകർ പ്രത്യേകം ജാഗ്രത പുലർത്തേണ്ടതാണ്.
പശുക്കൾക്ക് നാലുമാസം പ്രായം എത്തുമ്പോൾ ആദ്യത്തെ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് നൽകുക. ആദ്യ കുത്തിവെപ്പ് നൽകി മൂന്നാഴ്ച കഴിഞ്ഞ് ബൂസ്റ്റർ ഡോസ് നൽകണം. പിന്നീട് ഓരോ ആറുമാസം കൂടുമ്പോഴും കൃത്യമായി കുത്തിവെപ്പ് ആവർത്തിക്കണം. ഇതുവരെ പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത കാലുകൾക്ക് വാക്സിൻ നൽകുന്നതിനായി മൃഗസംരക്ഷണ വകുപ്പ് സംസ്ഥാനത്ത് പ്രത്യേക വാക്സിനേഷൻ നടത്തിവരുന്നു. ഇതിനെക്കുറിച്ച് അറിയുവാൻ തൊട്ടടുത്ത മൃഗാശുപത്രിയുമായി കർഷകർ ബന്ധപ്പെടേണ്ടതാണ്.
Discussion about this post