കോവിഡ്19 വ്യാപിക്കുന്ന സാഹചര്യത്തിൽ ഭക്ഷ്യോൽപാദന, വിതരണ, വിപണന സ്ഥാപനങ്ങൾ വ്യക്തി ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായുള്ള നിർദ്ദേശങ്ങൾ പുറത്തിറക്കി. ജീവനക്കാർക്കും ഉപഭോക്താക്കൾക്കും ആവശ്യത്തിന് സോപ്പ്, ഹാൻഡ് സാനിറ്റൈസർ, ടിഷ്യു എന്നിവ കട ഉടമകൾ ലഭ്യമാക്കണം. ഭക്ഷണ പദാർത്ഥങ്ങളുമായി സമ്പർക്കം വരുന്ന പ്രതലങ്ങൾ യഥാസമയം അണുവിമുക്തമാക്കണം.
ഫ്രൂട്ട്‌സ്, സാലഡ് തുടങ്ങിയ പാകം ചെയ്യാത്ത ഭക്ഷ്യവസ്തുക്കൾ ശുദ്ധജലം ഉപയോഗിച്ച് കഴുകിയശേഷവും ഇറച്ചി പോലെയുള്ള ഭക്ഷ്യവസ്തുക്കൾ ശരിയായ താപനിലയിൽ പാകം ചെയ്തും ഉപയോഗിക്കണം.
Discussion about this post