കറികളിൽ പ്രധാനിയാണ് മല്ലിയില. മാർക്കറ്റിൽ നിന്ന് ലഭിക്കുന്നതിൽ ഏറ്റവും വിഷാംശമേറിയ ഒന്നാണ് മല്ലിയില.ഇനി മല്ലിയിലയും വീട്ടിൽ കൃഷി ചെയ്യാം. മാർക്കറ്റിൽ നിന്ന് വാങ്ങുന്ന മല്ലിയില തന്നെയാണ് നടാനും ഉപയോഗിക്കുന്നത്. വളരെ എളുപ്പത്തിൽ മല്ലിയില കൃഷി ചെയ്യാവുന്നതാണ്.
മണ്ണ് കിളച്ച് ചാണകപ്പൊടി ഇട്ട് മിക്സ് ചെയ്ത് രണ്ടോ മൂന്നോ ദിവസം വെള്ളം ഒഴിച്ച് നനയ്ക്കണം. പിന്നാലെ മല്ലി വിത്തുകൾ കൈ കൊണ്ട് തിരുമി മണ്ണിൽ വിതറി കുറച്ച് മണ്ണ് മുകളിലും ഇടുക. ദിവസവും രണ്ട് നേരം നനയ്ക്കുക. 15 ദിവസമാകുമ്പോൾ മല്ലി വളരും.
മല്ലിക്ക് നന കൂടാതെ നോക്കേണ്ടതാണ്. കാരണം ചീഞ്ഞ് പോകാനുള്ള സാധ്യത കൂടുതലാണ്. പച്ച ചാണകം കലക്കി ഒഴിക്കുന്നത് നല്ലതാണ്.
Discussion about this post