കൊച്ചി: കാപ്പി വിലയിൽ കുതിപ്പ് തുടരുന്നു. കൽപറ്റയിൽ കാപ്പി പരിപ്പിൻ്റെ വില ക്വിൻ്റലിന് 36,000 രൂപ ആയിരുന്നത് വാരാന്ത്യത്തോടെ 39,000 നിലവാരത്തിലേക്ക് ഉയർന്നു. അതേ സമയം, ലണ്ടൻ ഇൻ്റർനാഷണൽ കമ്മോഡിറ്റി എക്സ്ചേഞ്ചിലെ ജൂലൈ അവധി വ്യാപാരത്തിൽ റൊബസ്റ്റ കാപ്പി വില ടണ്ണിന് 3,985 യുഎസ് ഡോലറിലേക്ക് താഴ്ന്നു. മേയ് 30-ന് വില 4,388 ഡോളറായിരുന്നു. കഴിഞ്ഞ മാസത്തെ ഏറ്റവും കൂടിയ വിലയാണിത്.
റബർ വിപണിയും കുതിക്കുകയാണ്. കഴിഞ്ഞ ആഴ്ചയുടെ തുടക്കത്തിൽ ആർഎസ്എസ് 4-ൻ്റെ കൊച്ചിയിലെ വിപണി വില 18,700 രൂപ മാത്രമായിരുന്നു. വാരാന്ത്യത്തിൽ വില 19,200 രൂപയിലേക്കെത്തി. ആർഎസ്എസ് 5-ൻ്റെ വില 18,350-ൽ നിന്ന് 18,900 രൂപയിലേക്കാണ് ഉയർന്നിട്ടുള്ളത്.
Discussion about this post