ഒരു വര്‍ഷം പ്രായവും നല്ല ഗുണമേന്മയുമുള്ള തെങ്ങിന് തൈകള്‍ നഴ്സറിയില്‍ നിന്നും നടുന്നതിനായി തെരഞ്ഞെടുക്കണം. ഇത്തരം തൈകള്‍ക്ക് കുറഞ്ഞത് ആറ് ഓലകളും, 10 സെ.മീ. കണ്ണാടിക്കനവും ഉണ്ടായിരിക്കണം. നേരത്തെ ഓലക്കാലുകള്‍ വിരിയുന്നത് മേന്മയുള്ള തൈകളുടെ ഗുണവിശേഷമാണ്. നേരത്തെ മുളച്ച തൈകള്‍ നടുന്നതിനായി തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ആറുമാസത്തിനകം മുളയ്ക്കാത്തവയും, വളര്‍ച്ച മുരടിച്ചതോ ശോഷിച്ചതോ ആയ തൈകളും ഒഴിവാക്കണം. വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ നടുന്നതിനായി 1.5-2 വര്‍ഷം പ്രായമുള്ള തൈകളാണ് നല്ലത്.
തൈയുടെ ചുവട്ടില്‍ തേങ്ങയോട് ചേര്‍ന്നുള്ള ഭാഗത്തിന്റെ വണ്ണം അല്ലെങ്കില്‍ കട വണ്ണം , കണ്ണാടി കനം, അഥവാ കോളര്‍ വണ്ണം , അതുമല്ലെങ്കില്‍ മുളവണ്ണം എന്നൊക്കെ ഈ കണ്ണാടി കനത്തിനെ വിശേഷിപ്പിക്കാം. ഇത് ഒരു തെങ്ങിന് തൈയെ സംബന്ധിച്ച് അത്ര പ്രധാനപ്പെട്ടത് ആണോ എന്ന് ചോദിച്ചേക്കാം. എന്നാല്‍ തെങ്ങിന് തൈയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം തന്നെയാണ് ഇത്. അത് തെങ്ങിന് തൈകള്‍ തിരഞ്ഞെടുക്കുന്നത് മുതല്‍ തൈയുടെ വളര്‍ച്ചയെ വരെ നിയന്ത്രിക്കുന്നതില്‍ ഒരു പ്രധാനപ്പെട്ട ഭാഗം തന്നെ ഒരു തെങ്ങിന് തൈ തിരഞ്ഞെടുക്കുമ്പോള്‍ ആകും ഇവയ്ക്ക് ഏറ്റവും പ്രാധാന്യം തോന്നുക. ഒരു തൈ തിരഞ്ഞെടുക്കുമ്പോള്‍ കണ്ണാടി കനം ഏറ്റവും ഉള്ളത് വേണം തിരഞ്ഞെടുക്കുവാന്‍.അങ്ങനെയുള്ള തൈകള്‍ ഏറ്റവും കരുത്തോടെ വളരുന്നതായും കാണാം.
കണ്ണാടി കനം നന്നായി ഉള്ളതും ,കിളിയോല നേരത്തെ വിരിഞ്ഞതുമായ തെങ്ങിന് തൈകള്‍ കരുത്തുറ്റതും ഏറ്റവും വേഗത്തില്‍ പുഷ്പിക്കുന്നതും ആയി ആണ് കണക്കാക്കുന്നത്. കൂടാതെ താഴെ പറയുന്ന കാര്യങ്ങളും നല്ല തെങ്ങിന് തൈകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം. സാധാരണയായി തെങ്ങിന് തൈകള്‍ തിരഞ്ഞെടുക്കുമ്പോള്‍ കണ്ണാടി കനം 10 മുതല്‍ 12 സെന്റീമീറ്റര്‍ വരെ ഉണ്ടായിരിക്കണം എന്നത് ഓര്‍മ്മയില്‍ വേണം തെങ്ങിന് നല്ല വിളവ് ലഭിക്കാനും രോഗപ്രതിരോധ ശേഷിയോടെ വളരാനും നല്ല ഇനം തൈകള്‍ തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്.
തെങ്ങിന് തൈകള്‍ തിരഞ്ഞെടുക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.
9 മാസം മുതല്‍ ഒരു വര്‍ഷം വരെ പ്രായമായ തൈകളാണ് നടാനായി തിരഞ്ഞെടുക്കേണ്ടത്. ഒമ്പതു മാസമായ തൈളാണെങ്കില് കുറഞ്ഞത് നാല് ഇലകളെങ്കിലും ഉണ്ടാകണം. ഒരു വര്‍ഷം പ്രായമായ തൈകള്‍ക്ക് ആറ് മുതല്‍ എട്ട് ഇലകള്‍ വരെ ഉണ്ടാകണം. വേഗത്തില്‍ മുളച്ചതും പെട്ടെന്ന് വളര്‍ന്നതുമായ തൈകളാണ് നടാന്‍ ഉത്തമം. നട്ട് ആറുമാസത്തിനുള്ളില്‍ മുളച്ചവയായിരിക്കണം. തൈയുടെ ചുവട്ടില്‍ തേങ്ങയോട് ചേര്‍ന്നുള്ള ഭാഗത്തിന്റെ വണ്ണം (കണ്ണാടി കനം അഥവാ കോളര്‍ വണ്ണം) 10 മുതല്‍ 12 സെന്റീമീറ്റര്‍ വരെ ഉണ്ടായിരിക്കണം. കുറിയ ഇനം തൈകളുടെ ഉയരം 80 സെന്റീമീറ്റരും സങ്കരയിനം തൈകളുടെ ഉയരം 100 സെന്റീമീറ്ററും ഉണ്ടായിരിക്കണം. നേരത്തേ ഓലക്കാലുകള്‍ വിരിയുന്ന തൈകളാണ് നടാനായി നല്ലത്…
സങ്കരയിനം തെങ്ങിന് തൈകളിലും ,നെടിയയിനം തെങ്ങിന് തൈകളും തിരഞ്ഞെടുക്കുമ്പോള്‍ കണ്ണാടി കനം ഏറ്റവും കൂടുതല്‍ ഉള്ളത് തന്നെ തിരഞ്ഞെടുക്കണം. എന്നാല്‍ കുള്ളന്‍ ഇനങ്ങള്‍ തെങ്ങിന് തൈകളില്‍ കണ്ണാടി കനം താരതമ്യേന എല്ലാത്തിനും ഒരുപോലെ ആയിരിക്കും കുള്ളന്‍ തെങ്ങുകള്‍ക്ക് വളര്‍ച്ച കുറവായതിനാല്‍ തൈകളുടെ ആരംഭദശമുതല്‍ അതിന്റെ വിത്യാസം കാണുവാനും ഉണ്ട്.
ഇനി ഈ തെങ്ങിന്റെ കണ്ണാടി ഭാഗം കൊണ്ടുള്ള പ്രശനങ്ങള്‍ എന്തൊക്കെ എന്നും നോക്കാം ഒരു പക്ഷെ തെങ്ങിന് തൈകള്‍ ഏറ്റവും കൂടുതല്‍ നശിച്ച് പോകുന്നതും ഈ ഭാഗത്തിന് ഉണ്ടാകുന്ന കേടുപാടുകള്‍ കൊണ്ടാണ്. അതിന് പ്രധാനകാരണക്കാര്‍ നമ്മള് തന്നെയാണ് .കീടങ്ങളെ അതില്‍ കുറ്റം പറഞ്ഞു നമുക്ക് രക്ഷപെടുവാന്‍ കഴിയില്ല അതായത് നമ്മള് എങ്ങിനെയെങ്കിലും ഒരു തെങ്ങിന് തൈ കുഴിച്ച് വയ്ക്കും. പിന്നെ അതിന്റെ അടുത്ത് ചെല്ലുന്നത് ആറ് മാസം കഴിഞ്ഞാകും അപ്പോഴേക്കും ഈ തെങ്ങിന് തൈ കൂമ്പ് ചീഞ്ഞു അല്ലെങ്കില്‍ വളര്‍ച്ച മുരടിച്ച് നശിച്ച് പോകുന്ന അവസ്ഥയില്‍ എത്തിയിരിക്കും കാരണം മറ്റൊന്നും അല്ല. തെങ്ങിന്റെ ചുവട്ടിലോ , കണ്ണാടി ഭാഗത്തോ വെള്ളം കെട്ടി നില്ക്കുക അല്ലെങ്കില്‍ തെങ്ങിന്റെ ഇളം കവിളില്‍ വെള്ളവും ,ചെളിയും അടിഞ്ഞു തൈയുടെ കൂമ്പ് ചീയുവാന്‍ തുടങ്ങുന്നു നമ്മുടെ നല്ല ശ്രദ്ധ ഈ കാര്യത്തില്‍ ഇല്ലെങ്കില്‍ തെങ്ങിന് തൈ നശിച്ച് പോകും. തെങ്ങിന് തൈ നടുമ്പോള്‍ തെങ്ങിന്റെ കണ്ണാടി ഭാഗത്ത് വെള്ളമോ ,ചെളിയോ കെട്ടി നില്ക്കുവാന് പാടില്ല അങ്ങിനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് എത്രയും വേഗം നീക്കം ചെയ്യുക തന്നെ വേണം തെങ്ങിന് തൈ കുഴിച്ച് വയ്ക്കുമ്പോള്‍ പലരും തെങ്ങിന് തൈ കാറ്റത്ത് മറിഞ്ഞു വീഴാതിരിക്കുവാന്‍ ചുവട്ടില്‍ കഴിവതും മണ്ണ് കൂട്ടും .ഒരിക്കലും അത് ചെയ്യരുത് കണ്ണാടി ഭാഗത്ത് ഒരിക്കലും മണ്ണ് വീഴരുത് .തെങ്ങിന് തൈ കാറ്റത്ത് മറിഞ്ഞു വീഴാതെ ചരിച്ച് ഒരു കുറ്റി നാട്ടി തെങ്ങിന് തൈ ബലപ്പെടുത്തുക .തെങ്ങിന് തൈയുടെ വളര്‍ച്ച അനുസരിച്ച് മാത്രമേ ചുവട്ടില്‍ മണ്ണ് കൂട്ടുവാന്‍ പാടുള്ളു .അതുപോലെ മഴക്കാലത്ത് തെങ്ങിന് കുഴിയില്‍ മണ്ണും ,വെള്ളവും ഒഴുകി ഇറങ്ങാതെ തെങ്ങിന് കുഴിയുടെ നാല് വശങ്ങളിലും ചെറിയ വരമ്പുകള്‍ തീര്‍ക്കുന്നത് നല്ലതായിരിക്കും…
മുകളില്‍ പറഞ്ഞതുപോലെ തെങ്ങിന്റെ കണ്ണാടി ഭാഗത്ത് മണ്ണ് എത്തിക്കുന്നതില്‍ ഒരു പ്രധാനി ആണ് നമ്മള് വളര്‍ത്തുന്ന കോഴി. കോഴി വളര്‍ത്തുന്നുണ്ടെങ്കില്‍ അത് ചികഞ്ഞു മണ്ണും ,മറ്റ് വസ്തുക്കളും എല്ലാം ചികഞ്ഞു തെങ്ങിന്റെ ചുവട്ടില്‍ എത്തിക്കും. .അതിലൊക്കെ നമ്മുടെ ശ്രദ്ധ ചെന്നില്ലായെങ്കില് തെങ്ങിന് തൈയുടെ കണ്ണാടി ഭാഗത്ത് മണ്ണും ,വെള്ളവും എല്ലാം കെട്ടി നിന്ന് തെങ്ങിന് തൈകള്‍ നശിച്ച് പോകും . വേനല്‍ക്കാലങ്ങളില്‍ തെങ്ങിന്റെ ചുവട്ടില്‍ പച്ചിലവളങ്ങള്‍ മുതലായവ കൊണ്ട് പുതയും കൊടുക്കുകയാണെങ്കില്‍ തെങ്ങിന് തൈയുടെ ചുവട്ടില്‍ ചൂട് ഏല്‍ക്കാതെയും ഇരിക്കും. അപ്പോള്‍ ഇനി മുതല്‍ തെങ്ങിന് തൈകള്‍ നശിച്ചതായി കണ്ടാല്‍ അതിന് പ്രധാന കാരണക്കാര്‍ കീടങ്ങള്‍ മാത്രമല്ല നമ്മുടെ ശ്രദ്ധ കുറവ് കൂടി അതില്‍ ഉണ്ടായിരുന്നു എന്ന് ഓര്‍മ്മിക്കുക. അതൊടൊപ്പെം തെങ്ങിന്റെ ചുവട്ടില്‍ ചിതലിന്റെ ആക്രമണത്തെ നിയന്ത്രിക്കുവാനുള്ള പ്രധിരോധമാര്ഗ്ഗങ്ങളും സ്വീകരിക്കണം . തെങ്ങിന് തൈ വളര്‍ന്ന് ഒരു രണ്ട് വര്‍ഷം എങ്കിലും ആകുന്നത് വരെ തൈയുടെ ഈ കണ്ണാടി ഭാഗത്തിനെ ഒരു ഭൂതക്കണ്ണാടിയിലൂടെ തന്നെ നോക്കി നിരീക്ഷിച്ചു പരിപാലിക്കണം.
തയ്യാറാക്കിയത്
അനില്‍ മോനിപ്പിള്ളി
Discussion about this post