നാളികേര വികസന ബോര്‍ഡിന്റെ നേര്യമംഗലം വിത്തുല്‍പാദന പ്രദര്‍ശന തോട്ടത്തില്‍ നെടിയ ഇനം തെങ്ങിന്‍ തൈകള്‍ 100 രൂപ നിരക്കിലും, കുറിയ ഇനങ്ങള്‍ 110 രൂപ നിരക്കിലും, സങ്കര ഇനങ്ങള്‍ 250 രൂപ നിരക്കിലും വിതരണം ചെയ്യുന്നു. ആവശ്യമുള്ള കര്‍ഷകര്‍ക്കും, കൃഷി ഓഫീസര്‍മാര്‍ക്കും ഫാമിലെത്തി തൈകള്‍ നേരിട്ട് വാങ്ങാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0485 2554240, 8547992819. നാളികേര കൃഷി പ്രോത്സാഹിപ്പിക്കുതിനായി നാളികേര വികസന ബോര്‍ഡ് ധനസഹായം നല്‍കുന്നു. ഗുണമേന്മയുള്ള തെങ്ങിന്‍ തൈകള്‍ ഉപയോഗിച്ച് നാളികേര കൃഷി പ്രോത്സാഹിപ്പിക്കുതിനായി നാളികേര വികസന ബോര്‍ഡ് തെങ്ങു പുതുകൃഷി പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നു. തെങ്ങിനത്തെയും സ്ഥലത്തേയും അടിസ്ഥാനമാക്കി ഒരു ഹെക്ടറിന് 6500 രൂപ മുതല്‍ 15000 രൂപ വരെ രണ്ട് തുല്യ വാര്‍ഷിക ഗഡുക്കളായാണ് സാമ്പത്തിക സഹായം നല്‍കുന്നത്.
0.1 ഹെക്ടറില്‍ (25 സെന്റ്) കുറയാതെ, പരമാവധി നാല് ഹെക്ടര്‍ വരെ സ്വന്തമായുള്ള കൃഷിഭൂമിയില്‍ പത്ത് തെങ്ങിന്‍ തൈകളെങ്കിലുമുള്ള കര്‍ഷകര്‍ക്ക് സബ്സിഡിക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോം ബോര്‍ഡിന്റെ വെബ് സൈറ്റില്‍ ലഭിക്കും ((https://coconutboard.gov.in/Applicationforms.aspx). പൂരിപ്പിച്ച അപേക്ഷകള്‍ കൃഷി ഓഫീസറുടെ സാക്ഷ്യപത്രം സഹിതം ബോര്‍ഡില്‍ സമര്‍പ്പിക്കുന്ന കര്‍ഷകര്‍ക്ക് സബ്സിഡി തുക ബാങ്ക് അക്കൗണ്ടിലേയ്ക്ക് നേരിട്ട് ലഭിക്കും. ഒന്നാം വര്‍ഷ സബ്സിഡി ലഭിച്ചതിനു ശേഷം രണ്ടാം വര്‍ഷത്തിലേയ്ക്കുള്ള അപേക്ഷ പൂരിപ്പിച്ച് കൃഷി ഓഫീസറുടെ സാക്ഷ്യപത്രത്തോടൊപ്പം സമര്‍പ്പിക്കാം. പദ്ധതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് നാളികേര വികസന ബോര്‍ഡിന്റെ 0484- 2377266 നമ്പറില്‍ ബന്ധപ്പെടുക.
Coconut seedlings for sale at Neriyamangalam farm of Coconut Development Board
Discussion about this post