നാളികേരത്തിന്റെ വിളവെടുപ്പിനും, പരിചരണത്തിനുമായി നാളികേര വികസന ബോർഡ് ആരംഭിച്ച തെങ്ങിന്റെ ചങ്ങാതിക്കൂട്ടം ഹലോ നാരിയൽ കോൾ സെന്ററിലേക്ക് വിളിച്ച് കേര കർഷകർക്ക് തെങ്ങിന്റെ ചങ്ങാതിമാരെ ലഭ്യമാക്കാം. സേവനം ലഭ്യമാകുന്നതിനായി തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9.30 മുതൽ വൈകിട്ട് 5 മണി വരെ 9447175999 നമ്പറിലേയ്ക്ക് വിളിക്കുകയോ, വാട്‌സ്ആപ്പ് സന്ദേശം അയക്കുകയോ ചെയ്യാം. ഇതുവരെ 985 ചങ്ങാതിമാരാണ് കോൾ സെന്ററിൽ രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. അതാത് ജില്ലകളിൽ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് തലത്തിലാണ് ചങ്ങാതിമാരുടെ സേവനം ലഭ്യമാക്കുന്നത്. വിളവെടുപ്പ്. തെങ്ങിൻ്റെ മണ്ട വൃത്തിയാക്കൽ, മരുന്നു തളിയ്ക്കൽ, രോഗകീട നിയന്ത്രണം, കൃത്രിമ പരാഗണം തുടങ്ങിയ സേവനങ്ങൾ ഈ പദ്ധതിയിലൂടെ കേര കർഷകർക്ക് പ്രയോജനപ്പെടുത്താം. കർമ്മനിരതരായി സേവനം ചെയ്യാൻ തയ്യാറായിട്ടുള്ള തെങ്ങ് കയറ്റക്കാർക്കും, തെങ്ങിന്റെ ചങ്ങാതിമാർക്കും കോൾ സെന്ററിൽ പേര് രജിസ്റ്റർ ചെയ്യാം.
Content summery : Coconut farmers can get coconut friends by calling the Hello Coconut Call Center, a coconut friends group launched by the Coconut Development Board for the harvesting and care of coconuts.
Discussion about this post