മഴക്കാലത്ത് തെങ്ങിനെ ബാധിക്കുന്ന പ്രധാന രോഗമാണ് കൂമ്പുചീയൽ. പ്രാരംഭഘട്ടത്തിൽ ഈ കുമിൾ രോഗത്തെ കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ തെങ്ങിന്റെ നിലനിൽപ്പിനെ തന്നെ ബാധിച്ചേക്കാം. കൂമ്പുചീയലിനെ പ്രതിരോധിക്കേണ്ടത് ഇങ്ങനെ
രോഗാരംഭത്തിൽ തന്നെ മണ്ടയിലെ അഴുകിയ ഭാഗങ്ങൾ ചെത്തിമാറ്റി ബോർഡോ കുഴമ്പു പൂശി പുതിയ കൂമ്പു വരുന്നതുവരെ മഴകൊള്ളാതെ മൺകലം കൊണ്ട് മൂടണം.
ലക്ഷണങ്ങൾ കണ്ടു കഴിഞ്ഞാൽ രോഗം ബാധിച്ച ഭാഗങ്ങൾ വൃത്തിയാക്കി പത്ത് ശതമാനം വീര്യമുളള ബോർഡോമിശ്രിതം പുരട്ടണം.
ഓല കരിച്ചിൽ, മച്ചിങ്ങ പൊഴിച്ചിൽ തുടങ്ങിയ കുമിൾ രോഗങ്ങൾക്കെതിരെ ഒരു ശതമാനം വീര്യത്തിൽ ബോർഡോമിശ്രിതം തളിക്കാം.
രോഗം ബാധിച്ച തെങ്ങിൽ നിന്ന് നീക്കിയ ഭാഗങ്ങൾ കത്തിച്ച് കളയണം.
ട്രൈക്കോഡെർമ -വേപ്പിൻപിണ്ണാക്ക് കേക്ക് മൂന്നെണ്ണം വീതം കൂമ്പോലയ്ക്കു ചുറ്റുമുള്ള ഇളക്കവിളുകളിൽ വച്ച് കൊടുക്കുക. അല്ലെങ്കിൽ മൂന്നുഗ്രാം കോപ്പർ ഓക്‌സി ക്ലോറൈഡ് ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി തളിക്കണം.
കൂമ്പുചീയലിനു മുന്നോടിയായി ചിലപ്പോൾ കൊമ്പൻചെല്ലിയുടെ ഉപദ്രവം കാണാറുണ്ട്. ഇത് നിയന്ത്രിക്കാനുള്ള നടപടികളും സ്വീകരിക്കുക
Discussion about this post