Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home അറിവുകൾ

തെങ്ങിന്റെ തടിയിലെ രോഗങ്ങള്‍

Agri TV Desk by Agri TV Desk
December 22, 2021
in അറിവുകൾ
16
SHARES
Share on FacebookShare on TwitterWhatsApp

തെങ്ങിന്റെ തടിയിലെ രോഗങ്ങള്‍ ഏത് എന്ന് ചിന്തിക്കുമ്പോള്‍ ആദ്യം ഓര്‍മ്മയില്‍ വരിക ചെന്നീരൊലിപ്പ് എന്ന കുമിള്‍ രോഗത്തെക്കുറിച്ച് ആയിരിക്കും. തെങ്ങിന്റെ തടിയില്‍ നിന്നും പൊട്ടി ഒലിക്കുന്ന ചുവന്ന ദ്രാവകവും പിന്നീട് തെങ്ങിന്റെ തടിയിലെ ആ ഭാഗത്തെ പുറം തൊലി ഉണങ്ങി അടര്‍ന്ന് പോകുന്നതും എല്ലാം ചെന്നീരൊലിപ്പിന്റെ ലക്ഷണങ്ങള്‍ ആണ്. ശ്രദ്ധിച്ചാല്‍ നിയന്ത്രവിധേയമാക്കാവുന്ന ഒരു രോഗമാണ് ഇത്.

അതുപോലെ തെങ്ങിന്റെ ഏറ്റവും വലിയ ശത്രു ആയ ചെമ്പന്‍ ചെല്ലിയുടെ ആക്രമണവും, വാസസ്ഥലവും കൂടിയാണ് തെങ്ങിന്റെ തടികള്‍. പ്രത്യേകിച്ച് കുള്ളന്‍ തെങ്ങുകള്‍, സങ്കരയിനം തെങ്ങുകള്‍ എന്നിവയുടെ തടി മൃദുലമായതിനാല്‍ ഇവയുടെ ആക്രമണം കൂടുതലും ആണ്. തെങ്ങിന്റെ തടിയില്‍ ഒരു വിധത്തിലുള്ള മുറിവുകളോ ,പരിക്കുകളോ ഏല്‍പ്പിക്കാതിരിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പണ്ട് കൃഷി സ്ഥലത്ത് പോയാല്‍ നമ്മുടെ കൈവശം ഒരു വാക്കത്തി ഉണ്ട് എങ്കില്‍ അത് ആദ്യം കൊത്തി വയ്ക്കുക ആദ്യം കാണുന്ന തെങ്ങില്‍ ആയിരിക്കും. അതൊക്കെ തെങ്ങിനെ പരിക്ക് ഏല്‍പ്പിക്കുന്നതിലൂടെ അപകടം വിളിച്ച് വരുത്തുകയാണ്. തടിക്ക് കട്ടി കൊടുത്താല്‍ ഉള്ള നാടന്‍ തെങ്ങുകളില്‍ വലിയ പ്രശ്‌നം ഉണ്ടാക്കിയില്ലെങ്കിലും തടി മൃദുലമായ തെങ്ങുകള്‍ക്ക് ഇതൊക്കെ വലിയ പ്രശ്‌നങ്ങള്‍ തന്നെയാകും. തെങ്ങിന്റെ തടിയില്‍ ഉണ്ടാകുന്ന പരിക്കില്‍ നിന്നും ഊറി വരുന്ന തെങ്ങിന്റെ നീരിന്റെ ഗന്ധത്തില്‍ ആകൃഷ്ടരായി എത്തുന്ന ചെമ്പന്‍ ചെല്ലികള്‍ തെങ്ങില്‍ വാസമൊരുക്കി തെങ്ങിന്റെ പൂര്‍ണ്ണമായും ഭക്ഷണമാക്കി നശിപ്പിക്കും. ഇത് ആരംഭഘട്ടത്തില്‍ അറിയുകയും ഇല്ല. തെങ്ങിനെ ബാധിക്കുന്ന ക്യാന്‍സര്‍ തന്നെയാണ് ചെമ്പന്‍ ചെല്ലിയുടെ ആക്രമണം ….കൊമ്പന്‍ ചെല്ലികള്‍ തെങ്ങിനെ ആക്രമിച്ച പരിക്കിലൂടെയാണ് മറ്റൊരു വിധത്തില്‍ ചെമ്പന്‍ ചെല്ലികള്‍ തെങ്ങില്‍ ആക്രമണം നടത്തുന്നത്. ഏത് രീതിയില്‍ ആയിരുന്നാലും ഇവയെ നശിപ്പിക്കുന്നതിനുള്ള കീടനാശിനി പ്രയോഗത്തിന് ശേഷം വേണം പ്രതിരോധമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുവാന്‍. തെങ്ങിന്റെ തടിയില്‍ ഏതെങ്കിലും വിധത്തില്‍ ഉണ്ടാകുന്ന ദ്വാരങ്ങള്‍ ഉണ്ടെങ്കില്‍ അതിലെ കീടങ്ങളെ പൂര്‍ണ്ണമായും നശിപ്പിച്ചതിന് ശേഷം അടയ്ക്കുക തന്നെ വേണം. കളിമണ്ണ് , ടാര്‍ , പ്ലാസ്റ്റോപാരീസ് പോലുള്ള തെങ്ങിന് ദോഷമില്ലാത്ത ഏതെങ്കിലും വസ്തുക്കള്‍ ഇതിനായി ഉപയോഗിക്കാം.

ചെന്നീരൊലിപ്പ്

തെങ്ങിനെ ബാധിക്കുന്ന രോഗമാണ് ചെന്നീരൊലിപ്പ്. തിലാവിയോപ്‌സിസ് പാരഡോക്‌സ് യാണ് ചെന്നീരൊലിപ്പിന്റെ രോഗഹേതു. തെങ്ങിന്‍ തടിയില്‍ രൂപം കൊള്ളുന്ന വിള്ളലുകളിലൂടെയും മറ്റും തവിട്ടു കലര്‍ന്ന ചുവന്ന നിറത്തിലുള്ള ദ്രാവകം ഊറിവരുന്നതാണ് രോഗലക്ഷണം. തെങ്ങിന്‍ തടിയുടെ താഴെ രൂപപ്പെടുന്ന വിള്ളലുകള്‍ ക്രമേണ തടി മുഴുവന്‍ വ്യാപിക്കും. ദ്രാവകം ഊറിവരുന്ന വിള്ളലുകള്‍ക്ക് ചുറ്റുമുള്ള ഭാഗം ചീയാന്‍ തുടങ്ങുന്നതാണ് അടുത്ത ഘട്ടം. ഇങ്ങനെയുള്ള തടിയില്‍ ഡയോകലാണ്ട്ര എന്ന കീടത്തിന്റെ ആക്രമണം ഉണ്ടാകുന്നതിനാല്‍ ചീഞ്ഞഴുകല്‍ ത്വരിതഗതിയിലാവുന്നു.

രോഗബാധിതമായ ഭാഗങ്ങള്‍ ചെത്തിമാറ്റി, മുറിവില്‍ കാലിക്‌സിന്‍ പുരട്ടുക എന്നതാണ് നിയന്ത്രിക്കാനുള്ള മാര്‍ഗ്ഗം. രണ്ടുദിവസത്തിന് ശേഷം ഇതിന്മേല്‍ കോള്‍ടാര്‍ പുരട്ടാം. വേരില്‍ കൂടി 100 മില്ലിലിറ്റര്‍ കാലിക്‌സിന്‍ നല്കുന്നതും തടത്തില്‍ വേപ്പിന്‍ പിണ്ണാക്ക് ഇടുന്നതും നല്ലതാണ്.ബോര്‍ഡോ കുഴമ്പ് , സ്യുഡോമോണാസ് പോലുള്ള കുമിള്‍നാശിനികള്‍ ഈ ഭാഗങ്ങളില്‍ പുരട്ടുന്നതും നല്ലതാണ്.

ചെമ്പന്‍ ചെല്ലി ലക്ഷണങ്ങള്‍

റിങ്കോഫൊറസ് ഫെറുഗിനിയെസ് എന്നറിയപ്പെടുന്ന ചെമ്പന്‍ ചെല്ലി പനവര്‍ഗ്ഗ സസ്യങ്ങളുടെ തണ്ടുതുളച്ച് നീര് കുടിക്കുകയും മുട്ടയിട്ട് പെരുകുകയും ചെയ്യുന്നു. വിള്ളലിലൂടെ ചുവന്ന കൊഴുത്ത ദ്രാവകം, ചവച്ചുതുപ്പിയപോലുള്ള അവശിഷ്ടങ്ങള്‍, മധ്യഭാഗത്തെ ഇളം ഇലകളിലെ വാട്ടവും ഇവയുടെ സാന്നിധ്യം തിരിച്ചറിയാം. തടിക്കുള്ളില്‍ നിന്നും പുഴുക്കള്‍ കരണ്ട് തിന്നുന്നതിന്റെ ശബ്ദവും കേള്‍ക്കാം.

പ്രായംകുറഞ്ഞ തെങ്ങുകള്‍ക്ക് ഇവയുടെ ആക്രമണത്തില്‍ പിടിച്ചുനില്‍ക്കാനാകില്ല. ഫെറമോണ്‍ കെണിയിലൂടെ ചെമ്പന്‍ ചെല്ലിയേയും, മിത്രകീടങ്ങളുപയോഗിച്ച് പുഴുക്കളേയും നശിപ്പിക്കാവുന്നതാണ്.

രോഗാണു: തിലാവിയോപ്സിസ് പാരഡോക്സ്
ലക്ഷണം: തെങ്ങിന്‍ തടിയില്‍ നെടുകേ അങ്ങിങ്ങ് ചെറിയ വിള്ളലുണ്ടാകുകയും തവിട്ടുകലര്‍ന്ന ചുവന്ന ദ്രാവകം ഒഴുകുകയും ചെയ്യും. ക്രമേന തെങ്ങിന്‍ തടി മുഴുവനും വിള്ളലുണ്ടാകുകയും ചെയ്യുന്നു. ഈ ഭാഗങ്ങള്‍ അഴുകാന്‍ തുടങ്ങുന്നു. ഡയോകലാണ്ട്ര എന്ന കീടത്തിന്റെ ആക്രമണം ഉണ്ടാകുന്നതിനാല്‍ ചീഞ്ഞഴുകല്‍ ത്വരിതഗതിയിലാവുന്നു.

പ്രതിവിധി: കാലിക്‌സിന്‍ വേപ്പിന്‍ പിണ്ണാക്ക് എന്നിവ തടത്തിലിടുകയും ആക്രമണത്തിന്റെ ആദ്യകാലം രോഗ ബാധയേറ്റ സ്ഥലം വെട്ടിമാറ്റി കാലിക്‌സിന്‍ പുരട്ടുകയും രണ്ട് ദിവസത്തിനു ശേഷം കോള്‍ട്ടാര്‍ പുരട്ടുകയും വേണം.

ആക്രമണ വിധേയമായ തെങ്ങിന്റെ തടിയില്‍ ദ്വാരങ്ങള്‍ കാണാം
തവിട്ട് നിറത്തോട് കൂടിയ കട്ടിയുള്ള ഒരുതരം ദ്രാവകം ഒഴുകി വരുന്നത് കാണാം
തടിയിലെ ദ്വാരങ്ങളില്‍ കൂടി ചവച്ചരയ്ക്കപ്പെട്ട നാര്‌പോലുള്ള സാധനങ്ങള്‍ തള്ളിവരുന്നു
മടലിന്റെ തടിയോട് ചേര്‍ന്നുള്ള ഭാഗത്ത് നീളത്തിലുള്ള വിള്ളലുകള്‍ ഉണ്ടാകുന്നു
കൂമ്പോല വാടുന്നു
ചെവി തടിയോട് അടുപ്പിച്ചാല്‍ ഉള്ളില്‍ പുഴുക്കള്‍ തുരന്ന് തിന്നുന്നതിന്റ് ഒരു പ്രതേക ശബ്ദം കേള്‍ക്കാം

നിയന്ത്രണം

മണ്ടപ്പുഴുബാധമൂലം മണ്ടമറിഞ്ഞ തെങ്ങുകള്‍, ജീര്‍ണ്ണിച്ച തെങ്ങിന്‍ കുറ്റികള്‍ ഇവ മാറ്റി തോട്ടം വൃത്തിയായി സുക്ഷികുക
തടിയില്‍ മുറിവുകളില്‍ ഉണ്ടാവാതിരികാന്‍ പ്രതേകം ശ്രദ്ധിക്കണം.
ഓല വെട്ടുമ്പോള്‍ തടിയില്‍നിന്ന് 120 സെ.മീറ്റര്‍ നീട്ടി വെട്ടുക, ഇത് പുഴുകളുടെ സുഗമമായ ചലനത്തേ തടസപെടുത്തുന്നു
250 ഗ്രാം വേപ്പിന്‍ പിണ്ണാക്ക് 200 ഗ്രാം മണലുമായി ചേര്‍ത്ത് ഏപ്രില്‍, മെയ്, സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ തെങ്ങിന്റെ മുകളിലെത്തെ 3 ഓലക്കവിളുകളില്‍ ഇട്ട് കൊടുകുക
അരമീറ്റര്‍ നീളമുള്ള തെങ്ങിന്‍തടി കഷണങ്ങള്‍/ പച്ച മടല്‍ ,നടുകെ പിളര്‍ന്ന് അതില്‍ പുളിപ്പിച്ച കള്ള് / പൈന്‍നാപ്പിള്‍ / പുളിപ്പിച്ച കരിമ്പിന്‍ ചാറ് ഇവയില്‍ ഏതെങ്കിലും ഒന്ന് പരത്തി ഒഴിച്ചശേഷം കെണി ഉണ്ടാക്കി കീടത്തെ ആകര്‍ഷികാം. ഇപ്രകാരം പിടികൂടുന്ന ചെല്ലികളെ യഥാസമയം നശിപ്പികുക…

തെങ്ങിന്റെ പച്ചിലവളങ്ങളും ,പുതയും ഒക്കെ ഇടുമ്പോള്‍ തെങ്ങിന്റെ തടിയോട് ചേര്‍ത്ത് ഇടാതിരിക്കുക …അല്ലെങ്കില്‍ അവിടെ കൃത്യമായ രീതിയിലുള്ള ശ്രദ്ധ ഉണ്ടാകണം …

തെങ്ങിലെ മറ്റ് രോഗങ്ങള്‍

കൂമ്പ് ചീയല്‍:

രോഗാണു: ഫൈറ്റോഫ്തോറോ പാമിവോറ

ലക്ഷണം: അന്തരീക്ഷതാപനില താഴുകയും ഈര്‍പ്പം കൂടുകയും ചെയ്യുന്ന കാലാവസ്ഥയിലാണ് രോഗം കാണാറുള്ളത്. എല്ലാത്തരം തെങ്ങിനേയും ആക്രമിക്കുമെങ്കിലും ഇളം തെങ്ങിനെ കൂടുതലാക്രമിക്കാറുണ്ട്. നാമ്പിലയ്ക്ക് ചുറ്റുമുള്ള ഇലകള്‍ക്ക് മഞ്ഞ നിറം ഉണ്ടാകുകയും പിന്നീട് നാമ്പിലയുടെ കടഭാഗം അഴുകുകയും ദുര്‍ഗ്ഗന്ധം ഉണ്ടാകുകയും ചെയ്യുന്നു.

പ്രതിവിധി: രോഗ ഭാഗങ്ങള്‍ നന്നായി നീക്കം ചെയ്ത് വൃത്തിയാക്കിയ ശേഷം ബോര്‍ഡോ മിശ്രിതം കുഴമ്പ് രൂപത്തില്‍ അവിടെ പുരട്ടിയ ശേഷം നന്നായി കെട്ടിപ്പൊതിഞ്ഞ് പുതു നാമ്പ് വരുന്നതുവരെ സൂക്ഷിക്കണം. മൂന്നു മാസത്തിലൊരിക്കല്‍ വീതം രോഗം തീരുവോളം ചെയ്യുകയും വേണം. രോഗാണു ആക്രമണം കൂടുകയോ, രക്ഷപ്പെടാന്‍ സാധ്യതയില്ലാത്തതോ ആയ തെങ്ങ് തീയില്‍ നശിപ്പിക്കുകയും വേണം.

ഓല ചീയല്‍:

രോഗാണു: കുമിളുകള്‍

ലക്ഷണം: കാറ്റ് വീഴ്ച ബാധിച്ചതെങ്ങുകളിലാണ് കാണുന്നത്. നടുഭാഗത്തെ ഇലകള്‍ക്കിരുവശത്തും മുകള്‍ഭാഗത്തും കറുത്ത പാടുകള്‍ പ്രത്യക്ഷമാകും. പിന്നീട് ഇവ ചുരുളുകയും പൊട്ടിപ്പിളര്‍ന്ന് വിശറിരൂപത്തില്‍ കാണപ്പെടുന്നു. പിന്നീട് ബാക്കി ഓലകളിലും ഇത് വ്യാപിക്കാറുണ്ട്.

പ്രതിവിധി: മൂന്നു മാസത്തിലൊരിക്കല്‍ വീതം രോഗം തീരുവോളം രോഗ ഭാഗങ്ങള്‍ നന്നായി നീക്കം ചെയ്ത് വൃത്തിയാക്കിയ ശേഷം ബോര്‍ഡോ മിശ്രിതം പുരട്ടി രോഗം ഒഴിവാക്കവുന്നതാണ്.

കാറ്റ് വീഴ്ച:

ലക്ഷണം: ഓലക്കാലുകള്‍ മഞ്ഞനിറത്തിലാകുക, ഓലക്കാല്‍ അകത്തേയ്ക്കു വളയുക, ഓലക്കാലിന്റെ അറ്റം പൊട്ടിപ്പിളരുക എന്നിവ. വേരുരോഗമാണ് കാറ്റ് വീഴ്ച.

പ്രതിവിധി: രോഗാണു ആക്രമണം ശ്രദ്ധയില്‍പ്പെട്ടാല്‍ അത്തരം തെങ്ങ് നശിപ്പിക്കുകയാണ് പ്രതിവിധി.

മഞ്ഞളിപ്പ് (മഹാളി):
ലക്ഷണം: കായ്കളിലും പൂവിലും പൊള്ളലുകള്‍ പ്രത്യക്ഷപ്പെടുകയും കറുത്തപാടുകള്‍ ഉണ്ടാവുകയും ചെയ്യുന്നു. ക്രമേണ അഴുകുകയും കൊഴിഞ്ഞുപോവുകയും ചെയ്യുന്നു.

കൊമ്പന്‍ ചെല്ലി:

ലക്ഷണം: കറുത്ത് വലുപ്പമുള്ള വണ്ട് വര്‍ഗ്ഗത്തിലുള്ള ഇവ കുരുന്നോല, ഇളം പൂങ്കുല എന്നിവയെ ആക്രമിക്കുന്നു. ഓലകള്‍ വിരിയുമ്പോള്‍ ഓലക്കലുകള്‍ നെടുകെ വെട്ടിയതായിക്കാണുന്നു. പൂങ്കുലകളെ ബാധിക്കുന്നതിനാല്‍ തേങ്ങയുടെ ഉലപാദനം, കൊപ്ര, എണ്ണ എന്നിവ കുറവായിരിക്കും.

നിവാരണം: ചാണകം ഉള്‍പ്പടെയുള്ള ജൈവാവശിഷ്ടങ്ങള്‍, കമ്പോസ്റ്റ് എന്നിവയില്‍ മുട്ടയിട്ടു പെരുകുന്ന ഇവയെ ഒഴിവാക്കാന്‍ ഇത്തരം അവശിഷ്ടങ്ങള്‍, കമ്പോസ്റ്റ് എന്നിവ യദാസമയം നീക്കം ചെയ്യലാണ്. തെങ്ങുകളില്‍ ചെല്ലിക്കോലുപയോഗിച്ച് തെങ്ങിന്റെ തലപ്പില്‍ നിന്നും ഇവയെ നശിപ്പിക്കുകയും, കേട് ഭാഗം മുറിച്ച് നീക്കി അതില്‍ വേപ്പിന്‍ പിണ്ണാക്ക്, മണല്‍ എന്നിവ ആവശ്യാനുസരണം ഇട്ടുകൊടുത്തും ചെയ്യുക വഴി ഇവയെ നിയന്ത്രിക്കാം.

തെങ്ങോലപ്പുഴു:

ലക്ഷണം: നെഫാന്റിസ് സെറി നോവ് എന്നറിയപ്പെടുന്ന പട്ടുനൂല്‍ ശലഭത്തിന്റെ പുഴുക്കളാണിവ. ഇവ പ്രായമേറിയ ഓലയുടെ ഓലക്കലിനടിയിലാണ് മുട്ടയിടുന്നത്. നൂറുകണക്കിന് മുട്ടകള്‍ വിരിഞ്ഞ് പുറത്ത് വരുന്ന പുഴുക്കള്‍ ഇലയ്ക്കടിയിലിരുന്നു ഹര്‍തകം തിന്നു നശിപ്പിക്കുന്നു. ഇലകള്‍ തീയില്‍ കരിഞ്ഞപോലെ കാണപ്പെടും. ക്രമേണ പുഴുക്കള്‍ മുകളിലുള്ള ഇളം ഓലകളേക്കൂടി ആക്രമിച്ച് തുടങ്ങുമ്പോള്‍ തെങ്ങിന്റെ ഉത്പാദന ക്ഷമതയെ ബാധിക്കും.

നിവാരണം: ഓലഞ്ഞാലി പക്ഷി, ബ്രാക്കോണിഡ്, യുലോഫിഡ്, ബത്തിലിഡ് എന്നീ മിത്രകീടങ്ങള്‍ എന്നിവ ഇവയെ ഭക്ഷിക്കുക വഴി നിയന്ത്രിക്കാവുന്നതാണ്. മാലത്തിയോണ്‍, ഫോസലോണ്‍, ഡൈക്‌ളോര്‍വാസ് എന്നിവ നേര്‍പ്പിച്ച് ഇലയുടെ അടിഭാഗത്ത് പമ്പ് ചെയ്യുന്നതും നല്ലതാണ്.

വേരുതീനിപ്പുഴു:

ലക്ഷണം: മണ്ണില്‍ കാണുന്ന ഒരിനം വെളുത്ത പുഴുവാണിത്. ഇവയുടെ ആക്രമണത്തില്‍ തെങ്ങോലകള്‍ വിളറുകയും മഞ്ഞനിറമാകുകയും ചെയ്യുന്നു. കായ്കള്‍ മൂപ്പെത്തുന്നതിന് മുന്‍പ് കൊഴിയുകയും ചെയ്യുന്നു.

നിവാരണം: വെളിച്ചക്കെണിയുപയോഗിച്ച് ഇവയുടെ ശലഭങ്ങളെപ്പിടിച്ച് നശിപ്പിക്കാവുന്നതാണ്.

മണ്ഡരി:

ലക്ഷണം: അര മി. മീറ്ററിലും താഴെ വലുപ്പമുള്ള എട്ടുകാലി വര്‍ഗ്ഗമാണ് മണ്ഡരി. ഇതിന്റെ ശരീരം നിറയെ വരയും രോമങ്ങളുമുണ്ട്. ചലനശേഷി വളരെക്കുറവായ ഇവ വായുവിലൂടെ പറന്ന് വ്യാപിക്കാനും മുട്ടയിട്ട് പെരുകുവാനും കഴിയുന്നു. ആയിരക്കണക്കിന് എണ്ണം മണ്ഡരികള്‍ കോളനികളായി കഴിയുന്നു. രണ്ട് മാസം പ്രായമായ കായ്കളുടെ മോടിനുള്ളിലെ മൃദുകോശങ്ങളില്‍ പറ്റിക്കൂടുകയും അതിലെ ചാറ് ഊറ്റിക്കുടിക്കുന്നു. ചിലവ കൊഴിയുകയും അല്ലാത്തവ പിന്നീട് ചെറു വിള്ളലുണ്ടാവുകയും കായ്കകള്‍ വികൃതരൂപത്തിലാവുകയും ചെയ്യുന്നു. ചകിരി നാര് ഒട്ടിച്ചേര്‍ന്ന് കനം കുറയുകയും ചെയ്യുന്നു. കൊപ്രയുടെ 30% കുറവ് ഈ ജീവിവര്‍ഗ്ഗം സൃഷ്ടിക്കുന്നു.

പൂങ്കുലച്ചാഴി:

ലക്ഷണം: തെങ്ങിന്റെ ചെറിയ കായ്കള്‍, കിനാഞ്ഞില്‍, കൊതുമ്പ്, ഓല എന്നിവിടങ്ങളില്‍ മുട്ടയിട്ട് പെരുകുകയും അവയ്ക്ക് നാശമുണ്ടാക്കുകയും ചെയ്യുന്നവയാണ് പൂങ്കുലച്ചാഴികള്‍. മൃദുകോശങ്ങളില്‍ പറ്റിക്കൂടുകയും അവിടെ നിന്ന് നീരൂറ്റികുടിയ്ക്കുന്നതു മൂലം മച്ചിങ്ങ പൊഴിച്ചില്‍ കുരുടിച്ച തേങ്ങ എന്നിവയുണ്ടാകുന്നു…

തയ്യാറാക്കിയത്
അനില്‍ മോനിപ്പിള്ളി

Tags: Coconut
Share16TweetSendShare
Previous Post

തെങ്ങിന്റെ പൂക്കുലയും പരാഗണവും

Next Post

അഴകോടെ ഹൈഡ്രാഞ്ചിയ

Related Posts

അറിവുകൾ

ചെറുധാന്യങ്ങൾ ചെറുതല്ല നമുക്ക് നൽകുന്ന ആരോഗ്യ സുരക്ഷ

avacado
അറിവുകൾ

ഫിറ്റ്നസ് പ്രേമികളുടെ ഇഷ്ട പഴം! വിപണിയിലെ താരമായി മാറുകയാണ് അവക്കാഡോ

butterfly pea
അറിവുകൾ

വേലിപ്പടർപ്പിലെ ഔഷധസസ്യം; ആരോഗ്യമേന്മയിൽ മുന്നിൽ ശംഖുപുഷ്പം

Next Post

അഴകോടെ ഹൈഡ്രാഞ്ചിയ

Discussion about this post

ഡോക്ടറാവണം എന്ന സ്വപ്നം ഉപേക്ഷിച്ച് കർഷകനായി മാറിയ ആകാശ്

ഓണ വിപണിയിൽ തിളങ്ങി കുടുംബശ്രീ ; നേടിയത് 40.44 കോടി

ചെറുധാന്യങ്ങൾ ചെറുതല്ല നമുക്ക് നൽകുന്ന ആരോഗ്യ സുരക്ഷ

crop insurance

വിള ഇൻഷുറൻസ് – 16.50 ലക്ഷം കർഷകർ പുറത്ത്

avacado

ഫിറ്റ്നസ് പ്രേമികളുടെ ഇഷ്ട പഴം! വിപണിയിലെ താരമായി മാറുകയാണ് അവക്കാഡോ

ട്രാക്ടറുകൾ, വളങ്ങൾ, ക്ഷീര ഉൽപ്പന്നങ്ങൾ എന്നിവയുടെ ജിഎസ്ടി നിരക്കുകൾ കുറയും

rubber

റബർ ആവർത്തന കൃഷിക്ക് സബ്സിഡി; ഒക്ടോബർ 31 വരെ അപേക്ഷിക്കാം

കോവിഡ് കാലത്തെ കാർഷിക കടാശ്വാസത്തിൽ ഇനിയും തീരുമാനമായില്ല

സംസ്ഥാനത്ത് വൈദ്യുത ഉൽപാദനത്തിനായി തോറിയം നിലയങ്ങൾ ആരംഭിക്കാൻ സാധ്യത

butterfly pea

വേലിപ്പടർപ്പിലെ ഔഷധസസ്യം; ആരോഗ്യമേന്മയിൽ മുന്നിൽ ശംഖുപുഷ്പം

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies