തെങ്ങ് പുതുകൃഷി പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായവുമായി നാളികേര വികസന ബോര്‍ഡ്. ഗുണമേന്മയുള്ള തെങ്ങിന്‍ തൈകള്‍ ഉപയോഗിച്ച് നാളികേര കൃഷി പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
ഇനത്തെയും പ്രദേശത്തെയും അടിസ്ഥാനമാക്കിയാണ് സാമ്പത്തിക സഹായം നല്‍കുന്നത്. ഒരു ഹെക്ടറിന് 6500 രൂപ മുതല്‍ 15,000 രൂപ വരെ രണ്ട് തുല്യ വാര്‍ഷിക ഗഡുക്കളായാണ് സാമ്പത്തിക സഹായം നല്‍കുക. 25 സെന്റില്‍ കുറയാതെ, പരമാവധി നാല് ഹെക്ടര്‍ വരെ സ്വന്തമായുള്ള കൃഷിഭൂമിയില്‍ പത്ത് തെങ്ങിന്‍ തൈകളെങ്കിലുമുള്ള കര്‍ഷകര്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാവുന്നതാണ്.
നാളികേര വികസന ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അപേക്ഷ ഫോം ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ കൃഷി ഓഫീസറുടെ സാക്ഷ്യപത്രം സഹിതം ബോര്‍ഡില്‍ സമര്‍പ്പിക്കുന്ന കര്‍ഷകര്‍ക്ക് സബ്‌സിഡി തുക ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ലഭിക്കും. ഒന്നാം വര്‍ഷ സബ്‌സിഡി ലഭിച്ച ശേഷം രണ്ടാം വര്‍ഷത്തിലേക്കുള്ള അപേക്ഷ പൂരിപ്പിച്ച് കൃഷി ഓഫീസറുടെ സാക്ഷ്യപത്രത്തോടൊപ്പം സമര്‍പ്പിക്കാം. വിവരങ്ങള്‍ക്ക് 0484- 2377266.
Discussion about this post