കൊച്ചി: കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നാളീകേര വികസന ബോർഡിന്റെ അവാർഡുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. മികച്ച നാളീകേര കർഷകരെ കൂടാതെ പരമ്പരാഗത രീതിയിൽ തളപ്പ് ഉപയോഗിച്ച് തെങ്ങിൽ കയറുന്ന പുരുഷ , വനിതാ തൊഴിലാളികൾക്കും അവാർഡിന് അപേക്ഷിക്കാം.
കിഴക്ക്, വടക്ക് കിഴക്ക് മേഖലയിലെ മികച്ച വൻകിട, ചെറുകിട നാളീകേര കർഷകർ, മികച്ച നീര ടെക്നീഷ്യൻ, ഈ മേഖലയിൽ പ്രവർത്തിക്കുന്ന മികച്ച സഹകരണ സംഘം അല്ലെങ്കിൽ സർക്കാർ ഇതര സംഘടന, നാളികേരം സംസ്കരിച്ച് പരമ്പരാഗത ഭക്ഷ്യവിഭവങ്ങൾ നിർമ്മിക്കുന്ന സംരംഭകർ തുടങ്ങിയ വിഭാഗങ്ങളിലും അവാർഡ് നൽകുന്നുണ്ട്.
വിശദ വിവരങ്ങളും അപേക്ഷാഫോമും ബോർഡിന്റെ ഓഫീസുകളിലും വെബ് സൈറ്റിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ ബന്ധപ്പെട്ട രേഖകളും സാക്ഷ്യപത്രങ്ങളും സഹിതം 2020 ജനുവരി 30 നകം നാളീകേര വികസന ബോർഡിന്റെ എറണാകുളം ഓഫീസിൽ ലഭിക്കണം.
Discussion about this post