കൊക്കോ ചെടികളില്‍ കുമിള്‍ രോഗം വ്യാപകമായി പടരുന്നു. ഫൈറ്റോത്തോറ പോട്‌റോട്ട് എന്ന കുമിള്‍ രോഗമാണ് പടര്‍ന്നുപിടിക്കുന്നത്. മൂപ്പെത്താതെ കായകള്‍ കൊഴിഞ്ഞുപോകുന്നതാണ് ഈ രോഗത്തിന്റെ ലക്ഷണം. വെള്ളനിറത്തിലുള്ള പൂപ്പല്‍ ബാധിച്ച് കായകള്‍ പഴുത്തുണങ്ങുകയാണ് ചെയ്യുന്നത്.
ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലമാണ് കൊക്കോ ചെടികളില്‍ കായ്ഫലം നന്നായി ഉണ്ടാകുന്നത്. പൂപ്പല്‍ ബധിച്ചാല്‍ മൂത്ത കായകളുടെ തൊണ്ട് പഴുത്തുചീയുകയാണ് ചെയ്യുന്നത്. കൂടാതെ പിങ്ക് രോഗവും വ്യാപകമായി ഉണ്ടാകുന്നുണ്ട്. പിങ്ക് നിറത്തില്‍ തടികളില്‍ പാടുകള്‍ ഉണ്ടാകുകയും പിന്നീട് ഈ ഭാഗത്തെ തൊലി അഴുകുകയും ചെയ്യും. തടിയുടെ ഉള്ളിലേക്കും രോഗം പടരും. അതിനാല്‍ ആദ്യം ഇലകള്‍ വാടുകയും പിന്നീട് കൊഴിഞ്ഞുപോകുകയുമാണ് സംഭവിക്കുന്നത്. പൂപ്പല്‍ ബാധിച്ച ചെടികളെ സംരക്ഷിച്ചില്ലെങ്കില്‍ രോഗം സമീപത്തെ ചെടികളിലേക്കും പടരും.

ബോര്‍ഡോമിശ്രിതമാണ് പ്രധാനമായും കൃഷിഭവന്‍ നിര്‍ദ്ദേശിക്കുന്ന മരുന്ന്. കേടുവന്ന ഭാഗം ചുരണ്ടി മിശ്രിതം കട്ടികൂട്ടി തേച്ചാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ രോഗബാധ കുറയും. ഇതിന് പുറമെ കോപ്പര്‍ ഓക്‌സിക്ലോറേഡ് എന്ന രാസവസ്തു തളിക്കുന്നതും രോഗബാധ നിയന്ത്രിക്കാന്‍ സഹായിക്കും.
Content summery : diseases affected in Cocoa tree















Discussion about this post