ക്ഷീര മേഖലയിലെ സംരംഭകത്വം വളർത്താനും യുവജനങ്ങളെ ഈ മേഖലയിലേക്ക് ആകർഷിക്കാനും ലക്ഷ്യമിട്ട് സംസ്ഥാന പൊതുമേഖലാ കാലിത്തീറ്റ ഉത്പാദകരായ കേരള ഫീഡ്സ് ,ചലച്ചിത്രതാരം ജയറാമിനെ ബ്രാൻഡ് അംബാസഡറാക്കാൻ തീരുമാനിച്ചു.പെരുമ്പാവൂർ തോട്ടുവയിലുള്ള ജയറാമിന്റെ ഡയറി ഫാം കേരള ഫീഡ്സിന്റെ മാതൃക ഫാമായി മാറ്റുമെന്നും വാർത്താ സമ്മേളനത്തിൽ കേരള ഫീഡ്സ് ചെയർമാൻ കെ എസ് ഇന്ദുശേഖരൻ നായരും എംഡി ഡോ. ബി ശ്രീകുമാറും അറിയിച്ചു. ക്ഷീരോത്പാദക സംരംഭങ്ങൾ വളർത്തുന്നതിനു വേണ്ടിയാണ് കേരള ഫീഡ്സ് പ്രോത്സാഹനവുമായി മുന്നോട്ടു വരുന്നത്.പാലുൽപ്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിൽ സംസ്ഥാനത്തെ സഹായികുന്നതിനും സുരക്ഷിതമായ പാൽ, ആരോഗ്യമുള്ള പശു എന്ന നയമാണ് കേരള ഫീഡ്സിനെ മുന്നോട്ടു നയിക്കുന്നതെന്ന് കെ എസ് ഇന്ദുശേഖരൻ നായർ ചൂണ്ടിക്കാട്ടി.
പശു പരിപാലനത്തിൽ വളരെ ശ്രദ്ധ വെയ്ക്കുന്ന ജയറാം അത്യാധുനിക രീതികൾ അവലംബിച്ചിട്ടുള്ള ഈ ഫാം മറ്റ് സംരംഭകർക്ക് മുന്നിൽ കേരള ഫീഡ്സ് മാതൃകയാക്കി അവതരിപ്പിക്കാൻ വേണ്ടിയാണ് കേരള ഫീഡ്സിന്റെ ബ്രാൻഡ് അംബസിഡറാക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.ഡയറിഫാം തുടങ്ങാനായി ഈ മേഖലയിലേക്ക് പുതുതായി വരാനാഗ്രഹിക്കുന്നവർക്ക് കേരള ഫീഡ്സിന്റെ സംരംഭക സഹായ സെല്ല് വഴി വിദഗ്ധോപദേശം നൽകാനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരള ഫീഡ്സിന്റെ കാലിത്തീറ്റ ഉപയോഗിച്ചു തുടങ്ങിയതിനു ശേഷം പശുക്കളുടെ പ്രത്യുത്പാദന ശേഷി 90 ശതമാനമെത്തിയിട്ടുണ്ടെന്ന് ജയറാം സാക്ഷ്യപ്പെടുത്തി.
Summary : Actor jayaram kerala feeds brand ambasadoor
കൂടുതൽ പേർ വായിച്ചത്
ഹൈടെക്ക് അടുക്കള തോട്ട നിര്‍മ്മാണവും പരിപാലനവും – ഏകദിന പരിശീലനപരിപാടി.
Discussion about this post