ഇരുട്ടിനപ്പുറം വെളിച്ചമുണ്ടെന്ന ബോധ്യമാണ് മലയാളിയ്ക്ക് ഓരോ ചിങ്ങപിറവിയും. പഞ്ഞ കർക്കിടകത്തെ അതിജീവിച്ച് നിറവിന്റെ പൊന്നിൻ ചിങ്ങത്തിലേക്കുള്ള കൂറുമാറ്റം.
കേരളത്തിലെ പുതുവത്സര ദിനത്തിന് ഒന്നല്ല മൂന്നാണ് പ്രത്യകതകൾ. മലയാളിയുടെ മാതൃഭാഷ ദിനവും, പാടത്തിറങ്ങി പണിയെടുക്കുന്ന കർഷകരുടെ ദിനവും കൂടിയാണിന്ന്.
പെരുമഴ താണ്ഡവമാടിയ മലയാള മണ്ണിന് പുതു ജീവനാണ് ഇന്ന് പിറക്കുക. കലി തുള്ളി പെയ്ത മഴയിൽ നിരവധി കർഷകരുടെ കൃഷി നശിച്ചു എങ്കിലും ഇക്കൊല്ലവും ചിലയിടത്തെങ്കിലും അറയും പത്തായവും നിറയുമെന്ന വിശ്വാസത്തിലാണ് മലയാളികൾ.
കൊറോണ എന്ന മഹാമാരിയുടെ കടന്നു വരവോടെ കൃഷിയുടെ പ്രാധാന്യം കൂടിയിട്ടുണ്ട്. നാളെയുണ്ടായേക്കാവുന്ന ഭക്ഷ്യക്ഷാമം മുൻകൂട്ടി കണ്ട് തൂമ്പയും കുന്താലിയുമായി മലയാളി മണ്ണിലിറങ്ങി കഴിഞ്ഞു. ഇക്കുറി ഓണത്തിന് ചേനത്തട തോരൻ മുതൽ ഉപ്പേരി വരെ ഇലയിൽ നിറയുമെന്ന് സാരം.
കള്ള കർക്കടകം ബാക്കി വച്ച വറുതി ചിങ്ങ പുലരിയിലും പല കർഷകരുടെയും ജീവിതത്തിൽ നോവ് തീർക്കുന്നുണ്ട്. ഞാറ്റുപാട്ട് ഉയരേണ്ട പാടങ്ങളിൽ മിക്കതും ശൂന്യമാണ്. എങ്കിലും തോറ്റ് കൊടുക്കാൻ നമുക്കാവില്ലല്ലോ.
എല്ലാം നഷ്ടപ്പെടുന്ന നിമിഷവും പരസ്പരം താങ്ങാകാൻ മറക്കാത്ത മലയാള മണ്ണാണിത്. പ്രതീക്ഷയുള്ള പുതിയൊരു നാളെയെ വരവേൽക്കാൻ ഇന്ന് തന്നെ ഒരുങ്ങാം. കോവിഡും ദുരിതങ്ങളും നാം അതിജീവിക്കും. നിറവിന്റെ പൊൻകതിരുകൾ എന്നെന്നും മനസ്സ് നിറക്കട്ടെ.
കടുത്ത സാമ്പത്തിക പ്രതിസന്ധിയും പ്രതികുല സാഹചര്യങ്ങളിലുമാണ് ഈ കോവിഡ് കാലത്തു മഹാ ഭുരിപഷം ആളുകളും ജീവിക്കുന്നത് . ഈ പ്രതിസന്ധിയിലും മനുഷ രാശിയുടെ നില നിലപ്പിന് വേണ്ടി പോരാടുന്നവരാണ് കർഷകർ .ടെക്നോളജിയുടെ പുറകെ ഓടി കൊണ്ടിരുന്ന ലോകത്തിന്റെ ചിന്താ ഗതിക്ക് വലിയൊരു മാറ്റം കൊണ്ട് വരാൻ ഈ മഹാമാരി കാരണമായി.മണ്ണിലേക്ക് തിരിഞ്ഞു നോക്കാൻ മനുഷ്യനെ പഠിപ്പിച്ചു .
എല്ലാ വെല്ലുവിളികളെയും അതി ജീവിച്ചു ഓരോ വർഷവും നൂറുമേനി വിളിവ് കൊയ്യുന്ന കര്ഷകരെ പോലെ,കോവിഡ് കാലത്തെ വെല്ലുവിളികളെ അതി ജീവിക്കാൻ നമ്മൾക്ക് എല്ലാവർക്കും കഴിയും .
ഏവർക്കും അഗ്രി ടിവിയുടെ
കർഷക ദിനാശംസകൾ.
Discussion about this post