ലോക്ഡൗണ്‍ കാലത്ത് മനസും ആരോഗ്യവും ഊര്‍ജസ്വലമാക്കാന്‍ സഹായിക്കുന്ന മാര്‍ഗമാണ് കൃഷി. പ്രായഭേദമന്യേ ആര്‍ക്കും കൃഷി ചെയ്യാം. അഗ്രി ടിവി അവതരിപ്പിക്കുന്ന ‘വീട്ടിലിരിക്കാം വിളയൊരുക്കാം’ ക്യാമ്പയിനിലൂടെ നിങ്ങളുടെ ചെറുതും വലുതുമായ കൃഷിയും മറ്റും പരിചയപ്പെടുത്താന്‍ അവസരം നല്‍കുന്നു.
ഉപയോഗ്യശൂന്യമായ ഓട് ഉപയോഗിച്ച് ചട്ടികള്‍ നിര്‍മ്മിക്കുന്ന രണ്ട് കുട്ടികര്‍ഷകരെ പരിചയപ്പെടാം. തിരുവനന്തപുരം നന്ദിയോട് മാതൃക കര്‍ഷകനായ ശ്രീജിത്തിന്റെയും ഹിമയുടെയും മക്കളായ ഐശ്വര്യയും ആദിയയുമാണ് ഈ മിടുക്കികള്‍. ലോക്ഡൗണ്‍ സമയം കൃഷിക്ക് വേണ്ടി പ്രയോജപ്പെടുത്തുകയാണ് ഈ കുട്ടികള്‍.
ഓട് ഉപയോഗിച്ച് അറുപതോളം ചെടിച്ചട്ടികള്‍ ഈ കുട്ടികളുണ്ടാക്കിക്കഴിഞ്ഞു. ഓടുകള്‍ കൂട്ടിവെച്ച് കെട്ടി മണ്ണ് നിറച്ച ശേഷം ചെടി നടാം.
Discussion about this post