Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിരീതികൾ

ഇക്കൊല്ലം മലയാളികളുടെ അത്തപ്പൂക്കളം നിറയെ ‘ മെയ്ഡ് ഇൻ കേരള ചെണ്ടുമല്ലിപ്പൂക്കൾ ‘

Agri TV Desk by Agri TV Desk
August 14, 2023
in കൃഷിരീതികൾ
Share on FacebookShare on TwitterWhatsApp

ഇക്കൊല്ലത്തെ ഓണത്തിന്റെ ഒരു പ്രത്യേകത എന്തെന്നാൽ, അത്തപ്പൂക്കളങ്ങളിൽ നിറയാൻ പോകുന്ന ചെണ്ടുമല്ലിപ്പൂക്കളിൽ വലിയൊരു പങ്ക് ‘മെയ്ഡ് ഇൻ കേരള ‘ആയിരിക്കും എന്നതാണ്.മുൻവർഷങ്ങളിലും ഈ ഒരു ട്രെൻഡ് ഉണ്ടായിരുന്നെങ്കിലും ഇത്തവണ വ്യാപകമായി പല ജില്ലകളിലും ഒറ്റയ്ക്കും കൂട്ടായും കർഷകർ പൂക്കൃഷി ചെയ്യാൻ തുടങ്ങി.

കേരളത്തിലേക്ക് സ്ഥിരമായി പൂക്കൾ എത്തുന്നത് ഇതര സംസ്ഥാനങ്ങളിൽ നിന്നാണ്.മഴയായാലും മഞ്ഞായാലും വേനലായാലും പൂക്കൾ ഇവിടേയ്ക്ക് നിർബാധം എത്തും.അതിൽ പ്രധാനി തമിഴ്നാട്ടിലെ തോവാളയാണ്.ഒരിക്കൽ കേരളത്തിന്റെ ഭാഗമായിരുന്നു തോവാള. തിരുവിതാംകൂർ രാജവംശത്തിന്റെ നിയന്ത്രണത്തിൽ ആയിരുന്നു, ഇന്ന് കന്യാകുമാരി ജില്ലയിലെ തോവാള, കൽക്കുളം, വിളവൻകോട് , അഗസ്തീശ്വരം എന്നീ പ്രദേശങ്ങൾ.1956ലെ State Reorganization Act പ്രകാരം അവ കേരളത്തിന്‌ എന്നേക്കുമായി നഷ്ടമായി. പക്ഷെ അവിടുത്തെ മൂവായിരത്തോളം വരുന്ന കുടുംബങ്ങളുടെ അന്നം പൂകൃഷിയാണ്, അന്നദാതാക്കൾ മലയാളികളും.

തിരുവനന്തപുരം വിമാനത്താവളം വഴി ഗൾഫ് രാജ്യങ്ങളിലേക്ക് വരെ പൂക്കൾ കയറി പോകുന്നു. കേരളത്തിൽ നടക്കുന്ന ഓരോ വിവാഹങ്ങളിലും കേരളത്തിലെ നവദമ്പതിമാരുടെ മണിയറകളിലും തോവാളയിലെ കർഷകരുടെ വിയർപ്പിന്റെ ചൂര് അന്തർലീനമാണ്.നാഗർകോവിൽ -തിരുനെൽവേലി ദേശീയപാതയിലെ ആരുവായ്മൊഴി ചുരവും കടന്ന് ചെല്ലുമ്പോൾ തോവാളയായി.

പുലിവാൽ കല്യാണം എന്ന സിനിമയിൽ ‘ബോംബെയിൽ നിന്നും ടാക്സി പിടിച്ച് വരുന്ന സലിം കുമാറിന്റെ മണവാളൻ എന്ന കഥാപാത്രം കൊച്ചി എത്തുമ്പോൾ, മൂക്കിൽ കൊച്ചിയുടെ ‘മാദകസുഗന്ധം’ അടിക്കുമ്പോൾ പെട്ടെന്ന് ഞെട്ടിയുണർന്ന് ‘കൊച്ചിയെത്തി ‘എന്ന് പറയുന്നത് പോലെ തോവാള എത്തുമ്പോൾ ആരും പറയാതെ തന്നെ ‘അവിടെ ‘ എത്തി എന്ന് നമുക്ക് മനസ്സിലാകും. അരളിയും ബന്ദിയും മുല്ലയും പിച്ചിയും തുളസിയും വാടാമല്ലിയും കൊളുന്തും ഒപ്പം വിവിധ സ്ഥലങ്ങളിൽ (ഡിണ്ഡിഗൽ, മധുര മുതലായ )നിന്നും എത്തുന്ന റോസ, കനകാംബരം, താമര എന്നിവയെല്ലാം കൂടി തീർക്കുന്ന മാരിവിൽ പ്രപഞ്ചം നമുക്ക് അവിടെ എവിടെയും കാണാം. ഒപ്പം പാടങ്ങൾക്ക് നടുവിൽ തല ഉയർത്തി നിൽക്കുന്ന കൂറ്റൻ കാറ്റാടി യന്ത്രങ്ങളും.അവിടുത്തെ കാവൽ കിണർ, കുമാരപുരം, ആരുവായ് മൊഴി എന്നീ ഗ്രാമങ്ങളിൽ ആണ് പൂകൃഷി കൂടുതൽ. അവിടുത്തെ പ്രസിദ്ധമായ മുരുകൻ ക്ഷേത്രത്തിൽ ഒക്ടോബർ -നവംബർ മാസങ്ങളിൽ നടക്കുന്ന ‘ശൂരസംഹാരം ‘ഉത്സവം വളരെ പേര് കേട്ടതാണ്.രാവിലെ രണ്ട് മണിമുതൽ തോവാള ചന്ത സജീവമാകും. അവിടെ നിന്നും പൂക്കൾ വിവിധ കൈകൾ മറിഞ്ഞു നമ്മുടെ വിവാഹ -ക്ഷേത്ര നഗരികളിൽ എത്തും.അരളി, വാടാമല്ലി, ബന്ദി എന്നീ പൂക്കൾ പനവട്ടി കണക്കിനാണ് വില. മുല്ല, പിച്ചി, കനകാംബരം, തുളസി എന്നിവ കിലോ കണക്കിനും.കേരളത്തിൽ ഇത്തവണ വാണിജ്യാടിസ്ഥാനത്തിൽ ബന്ദിപ്പൂ കൃഷി ചെയ്തവർ ധാരാളമുണ്ട്.അതിൽ ശ്രദ്ധേയമായ ഒരു ഇടപെടൽ തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽ പഞ്ചായത്തിലാണ്. അവിടുത്തെ കാതോട് വാർഡിലെ ഇ.എം.എസ് അക്കാഡമിയ്ക്കടുത്ത് കടമ്പ് എസ്റ്റേറ്റിലെ അഞ്ചേക്കർ സ്ഥലത്ത് ഇപ്പോൾ പോയാൽ വിളവെടുപ്പ് കാത്തിരിക്കുന്ന ബന്ദിപ്പൂപ്പാടം കാണാൻ കഴിയും.

കൃഷി ഓഫീസർ ജയദാസ്, പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലില്ലി മോഹൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ സിജി സൂസൻ ജോർജ്, കൃഷി അസിസ്റ്റന്റ്മാർ, വാർഡ് മെമ്പർ തുടങ്ങിയവരുടെ ഒരു ടീം വർക്കിന്റെ ഉത്പന്നമാണ് ആ പൂന്തോട്ടം.തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ സ്ഥലം ഒരുക്കി കൃഷി വകുപ്പിന്റെ സാങ്കേതിക സഹായത്തോടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചർ, ബാംഗ്ലൂർ, East West Seed Company എന്നിവരുടെ മികച്ച സങ്കരയിനങ്ങൾ ആണ് അവിടെ പൂത്തുലഞ്ഞു നിൽക്കുന്നത്.തൈകൾ ഉണ്ടാക്കി നൽകിയത് പള്ളിച്ചൽ ബ്ലോക്ക് നഴ്സറിയും മലയിൻകീഴ് കൃഷിഭവനുമാണ്.നിരവധി വെല്ലുവിളികൾ അവർക്ക് നേരിടേണ്ടി വന്നു. മയിലുകൾ, മുള്ളൻ പന്നി, കീരികൾ എന്നിവ പലവട്ടം ശല്യം ചെയ്തു. ബാക്റ്റീരിയൽ വാട്ടം പല സമയത്തും വില്ലനായി. അതിനെയൊക്കെ തരണം ചെയ്ത് ഓഗസ്റ്റ് പതിനഞ്ചിന് കേരളത്തിന്റെ ധനകാര്യമന്ത്രി പൂക്കൾ വിളവെടുത്ത് ഉത്ഘാടനം ചെയ്യുമ്പോൾ വാണിജ്യപൂകൃഷി ഇവിടെയും സാധ്യമാണ് എന്ന സന്ദേശമാണ് കർഷകസമൂഹത്തിന് നൽകുന്നത്.

പക്ഷെ കേരളത്തിന്‌ ഓണക്കാലത്തേക്ക് മാത്രമല്ല പൂക്കൾ വേണ്ടത് എന്നും വർഷം മുഴുവനും വേണം എന്നും മനസ്സിലാക്കി ഉത്പാദനം ആസൂത്രണം ചെയ്യേണ്ടതുണ്ട്. അടുത്തതായി ഇത് നല്ല വിലയ്ക്ക് വിപണനം നടത്തേണ്ടതുണ്ട്.ചെലവേറിയതാണ് ചെണ്ടുമല്ലി കൃഷി. ഒരു സങ്കരയിനം വിത്തിന് 2-3 രൂപ വിലയുണ്ട്. ഒരു സെന്റിലേക്കു 100-150 ചെടികൾ വേണം. നിലമൊരുക്കലും വളപ്രയോഗവും പൂ പറിക്കലും ഒക്കെ ചേരുമ്പോൾ ഒരു ഹെക്റ്ററിൽ ലക്ഷങ്ങൾ ഇറങ്ങും. അത്‌ തിരിച്ചു് പിടിക്കാൻ കർഷകർക്ക് കഴിയണം.കേരളത്തിൽ ഓണം കറുത്താൽ തോവാളയുടെ മടിശീല വെളുക്കും. അവിടെ ഇരുൾ പരക്കും. ഇത്തവണത്തെ നമ്മുടെ ചെണ്ടുമല്ലി കൃഷി തോവാളയുടെ സമ്പദ് വ്യവസ്ഥയിൽ ചലനങ്ങൾ ഉണ്ടാക്കുമോ എന്ന് കാത്തിരുന്ന് കാണാം.

ഭക്ഷ്യ ഇതര വിളകളുടെ കൃഷിയ്ക്കായി കേരളത്തിന്റെ പരിമിതമായ കൃഷിയിടങ്ങൾ താൽക്കാലികമായെങ്കിലും മാറ്റപ്പെടുമ്പോൾ അത് പ്രാദേശിക പച്ചക്കറി ലഭ്യതയിൽ വരുത്തുന്ന മാറ്റങ്ങൾ പഠനവിധേയമാക്കേണ്ടതുണ്ട്.ഇപ്പോൾ ജൂൺ -ജൂലൈ -ഓഗസ്റ്റ് മാസങ്ങളിൽ പൊതുവേ പച്ചക്കറികൾക്ക് വിലക്കയറ്റം ഉണ്ടാകുന്നുണ്ട്.വിപണിയിലെ ലഭ്യത കുറവാണ് അത് കാണിക്കുന്നത്.സമൃദ്ധമായ സൂര്യപ്രകാശം കിട്ടുന്ന, ജലസേചിതമായ കൃഷിയിടങ്ങളിൽ വാണിജ്യ പൂകൃഷി നടത്തുമ്പോൾ കിട്ടുന്ന വരുമാനം പച്ചക്കറി കൃഷിയുടെ ലാഭക്കണക്കുമായി ഒത്തുനോക്കേണ്ടതുണ്ട്.വലിയ വില വരുന്ന സങ്കരയിനം ചെണ്ടുമല്ലിവിത്തുകൾക്ക് ബദലായി കേരള കാർഷിക സർവ്വകലാശാല കർഷകർക്ക് താങ്ങാവുന്ന വിലയിൽ സങ്കര ഇനങ്ങൾ ഉത്പാദിപ്പിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്.

എഴുതി തയ്യാറാക്കിയത് പ്രമോദ് മാധവൻ, അസിസ്റ്റന്റ് കൃഷി ഡയറക്ടർ , ആലപ്പുഴ

ShareTweetSendShare
Previous Post

ദശപുഷ്പങ്ങൾ ഏതൊക്കെ? ഗുണങ്ങൾ എന്തെല്ലാം? അറിയാം ചില കാര്യങ്ങൾ

Next Post

പ്രധാന കാർഷിക വാർത്തകൾ

Related Posts

കൃഷിരീതികൾ

കേരളത്തിന്റെ സ്വന്തം ‘ഭീമ’ പാല്‍കൂണ്‍

കൃഷിരീതികൾ

വഴുതനകൃഷിയും ഇലവാട്ടവും

onion krishi
കൃഷിരീതികൾ

സവാള കൃഷി രീതി- വീട്ടിലും സവാള കൃഷി ചെയ്യാം

Next Post

പ്രധാന കാർഷിക വാർത്തകൾ

Discussion about this post

Various competitions are being organized for school students as part of World Milk Day

ലോക ക്ഷീര ദിനത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു

റബ്ബർബോർഡ് റബ്ബറുത്പന്നനിർമാണത്തിൽ മൂന്നു മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു

കേരള കാർഷിക സർവ്വകലാശാലയുടെ ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

മത്സ്യകർഷക അവാർഡിന് അപേക്ഷിക്കാം

Agriculture Minister P Prasad said that the income of farmers should be increased by converting agricultural products into value-added products

സർക്കാർ നേരിട്ട് നെല്ല് സംഭരിക്കുമെന്ന് മന്ത്രി പി പ്രസാദ്

Pattom dairy Training Center conducts training programs to farmers

കറവപശുക്കൾക്ക് ഇൻഷ്വറൻസ്

Under the Kerala Agricultural University, fruits and vegetables are processed and converted into various value-added products as per the needs of the consumer

മണ്ണുത്തി കമ്യൂണിക്കേഷൻ സെന്ററിൽ പഴം- പച്ചക്കറി സംസ്കരണം, പൂക്കളിൽനിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങൾ എന്നിവയിൽ പരിശീലനം നൽകുന്നു

Training is provided in fruit and vegetable processing and value-added products from flowers at the Mannuthi Communication Center of the Kerala Agricultural University

വെള്ളാനിക്കരയിലെ കേരള അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയിൽ ‘കാഡ് ഉപയോഗിച്ചുള്ള ലാൻഡ്‌സ്‌കേപ്പ് ഡിസൈനിൻ്റെ അടിസ്ഥാനങ്ങൾ’ എന്ന വിഷയത്തിൽ ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

കാലവർഷം രണ്ടാഴ്ചക്കുള്ളിൽ കേരളത്തിലെത്തും

മണ്ണുത്തിയിലെ കാർഷിക സാങ്കേതിക വിജ്ഞാന കേന്ദ്രത്തിൽ കേരഗംഗ സങ്കരതെങ്ങിൻ തൈകൾ ലഭ്യമാണ്

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies