തിരുവനന്തപുരം : റബറിൻ്റെ താങ്ങുവില കിലോയ്ക്ക് 170 രൂപയിൽ നിന്നു 180 രൂപയാക്കി വർധിച്ചത് കണക്കിലെടുത്ത് ലാറ്റക്സിൻ്റെ സബ്സിഡി നിർണയിക്കുന്ന രീതിയിൽ സർക്കാർ മാറ്റം വരുത്തി. കഴിഞ്ഞ ഏപ്രിലോ അതിന് ശേഷമോ തീയതി വച്ചുള്ള ബില്ലുകൾക്കാണ് വർധന ബാധകം.
സബ്സിഡി കണക്കാക്കുന്ന രീതി ഇങ്ങനെ..
180 രൂപ (റബറിൻ്റെ താങ്ങുവില)- ആർഎസ്എസ്-4ൻ്റെ വിജ്ഞാപനം ചെയ്ത വില അല്ലെങ്കിൽ ലാറ്റക്സിൻ്റെ വിജ്ഞാപനം ചെയ്ത വില (ഏതാണോ കൂടുതൽ അത്)-10 രൂപ. ഈ വർഷം 500 കോടി രൂപയാണ് റബറിന് താങ്ങുവിലയായി കർഷകർക്ക് നൽകാനായി ബജറ്റിൽ മാറ്റിവച്ചിട്ടുള്ളത്. ഇതിൽ 60 കോടി രൂപ അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കി.
Change in method of subsidy determination of rubber support price hike
Discussion about this post