കോട്ടയം: കേരളത്തിലെ ഏറ്റവും വലിയ പോത്ത് രാജാക്കന്മാരുടെ പെരുമയുമായി ചൈതന്യ കാര്‍ഷികമേള. 2000 കിലോ തൂക്കമുള്ള മെഹ്‌സന, സുര്‍ട്ടി മുറ കോസ്, മുറ എന്നീ ഇനത്തില്‍പ്പെട്ട പോത്തുകളാണ് കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ചൈതന്യ കാര്‍ഷിക മേളയില്‍ എത്തിച്ചേരുന്നവര്‍ക്ക് കൗതുകമുണര്‍ത്തുന്നത്.മൃഗ സ്നേഹികൾ ആയ ധാരാളം ആളുകൾ കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് മേള കാണാൻ എത്തുന്നുണ്ട്.
സദാം, ഹുസൈന്‍, ഷെയ്‌ക്ക് എന്നീ പേരുകള്‍ ഉള്ള കേരളത്തിലെ ഏറ്റവും വലിയ പോത്തുകളെ കാണുന്നതിനായി നിരവധി ആളുകളാണ് ചൈതന്യ കാര്‍ഷികമേളാങ്കണത്തില്‍ എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുന്നത്. പുല്ല്, വൈക്കോല്‍, കാലിത്തീറ്റ എന്നിവയോടൊപ്പം ബദാം ലേഹ്യം, ആപ്പിള്‍, ഓറഞ്ച്, മുന്തിരിങ്ങ, പാല്, മുട്ട, അവല്‍, ഈന്തപ്പഴം എന്നിവയാണ് പോത്തുകള്‍ക്ക് തീറ്റയായി നല്‍കുന്നത്. തൃശ്ശൂര്‍ കാട്ടൂര്‍ സ്വദേശിയായ ഷാനവാസ് അബ്ദുള്ളയുടെ ഉടമസ്ഥതയിലുള്ള പോത്തുകളാണ് മേളയോടനുബന്ധിച്ച് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. കൂടാതെ കാസര്‍ഗോഡ് കുള്ളന്‍ കാള പ്രദര്‍ശനവും ഭക്ഷ്യമൃഗാദികളുടെ പ്രദര്‍ശനവും വിപണനവും മേളയോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്.
Discussion about this post