കാർഷിക മേഖല നവീകരിക്കുവാനും, കർഷകരുടെ ജീവിതം കൂടുതൽ മെച്ചപ്പെടുത്താനുമായി കേന്ദ്രസർക്കാർ നൂതന പദ്ധതികൾ ആവിഷ്കരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പ്രധാനമായും കാർഷിക മേഖല ആധുനികീകരിക്കാനും, കൃഷി വിദ്യാഭ്യാസം നവീകരിക്കുന്നതിനും ഏഴോളം പുതിയ പദ്ധതികൾക്കാണ് കേന്ദ്രസർക്കാർ മുന്നോട്ടുവച്ചിരിക്കുന്നത്. ഇതിനായി 14,235.30 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
ഡിജിറ്റൽ അഗ്രികൾച്ചർ മിഷൻ പദ്ധതി പ്രകാരം 2817 കോടിയും, ഭക്ഷ്യ പോഷണ സംരക്ഷണത്തിനുള്ള വിള ശാസ്ത്ര വികസനം എന്ന പദ്ധതിക്കായി 3979 കോടിയും, കാർഷിക വിദ്യാഭ്യാസം നവീകരിക്കുന്നതിന് 2291 കോടിയും, പ്രകൃതി വിഭവ സംരക്ഷണത്തിനായി 1615 കോടിയും, ഹോർട്ടികൾച്ചർ സുസ്ഥിരവികസനത്തിനായി 1629.30 കോടിയും, കന്നുകാലികളുടെ ആരോഗ്യവും ഉൽപാദനവും മെച്ചപ്പെടുത്തുന്നതിനായി 1702 കോടിയും, കൃഷി വിജ്ഞാൻ കേന്ദ്ര വികസനത്തിനായി 1202 കോടിയും വകയിരുത്തിയിട്ടുണ്ട്.
Central Govt’s New Scheme to Modernize Agriculture Sector and Agricultural Education
Discussion about this post