തിരുവന്തപുരം: വീടുകളിൽ വളർത്തുന്ന വിദേശയിനം പക്ഷികൾക്കും മൃഗങ്ങൾക്കും രജിസ്ട്രേഷൻ നിർബന്ധമെന്ന് കേന്ദ്രം. കൺവൻഷൻ ഓൺ ഇന്റർനാഷണൽ ട്രേഡ് എൻഡെൻജേർഡ് സ്പീഷിസിന്റെ ആദ്യ മൂന്ന് ഷെഡ്യൂളിൽപ്പെട്ട വിദേശയിനങ്ങളുടെ വിവരങ്ങൾ പ്രത്യേകമായി രേഖപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്. വംശനാശഭീഷണി നേരിടുന്നവയുണ്ടോയെന്ന് പരിശോധിക്കാനും സംരക്ഷിക്കപ്പെടാനും വേണ്ടിയാണ് രജിസ്ട്രേഷൻ നടപ്പാക്കുന്നത്.
മാർമോസെറ്റ് മങ്കി, മക്കാവ് ഇനങ്ങളും ഗ്രേ പാരറ്റ്, സൺ കോന്യൂർ തുടങ്ങിയവയും പട്ടികയിൽ ഉൾപ്പെടും. നിലവിൽ കൈവശമുള്ള പക്ഷികളുടെയും മൃഗങ്ങളുടെയും ഉടമസ്ഥാവകാശത്തിനായി കേന്ദ്ര സർക്കാരിന്റെ പരിവേഷ് 2.0 എന്ന പോർട്ടലിൽ 31-നകം രജിസ്റ്റർ ചെയ്യണം. 1,000 രൂപയാണ് ഫീസ്. 0406-01-800-87-00 എന്ന ബഡ്ജറ്റ് ഹെഡിൽ അടച്ച രസീത്, മറ്റ് അനുബന്ധരേഖകൾ സഹിതം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് parivesh.nic.in. എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471-2529335, 9188566056
Central Government says registration is mandatory for domestically bred foreign birds and animals
Discussion about this post