കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള 35 സ്റ്റാർട്ടപ്പുകൾക്ക് 466 ലക്ഷം രൂപയുടെ കേന്ദ്രസർക്കാർ ധനസഹായം അനുവദിച്ചു. രാഷ്ട്രീയ കൃഷി വികാസ് യോജന അഗ്രി ബിസിനസ് ഇൻക്യുബേറ്ററിന് കീഴിലുള്ള സ്റ്റാർട്ടപ്പുകൾക്കാണ് കേന്ദ്ര ധനസഹായം ലഭ്യമായത്. കഴിഞ്ഞ രണ്ടു വർഷത്തിൽ അഗ്രി ബിസിനസ് ഇൻക്യുബേറ്ററിലൂടെ രണ്ടുമാസത്തെ കാർഷിക സംരംഭകത്വ പരിശീലനം പൂർത്തിയാക്കിയ സംരംഭകരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർക്കാണ് കേന്ദ്രസർക്കാരിൻറെ ഈ ധനസഹായം ലഭ്യമായിരിക്കുന്നത്. ഇതിനോടകം സംരംഭം തുടങ്ങിയതും, വാണിജ്യവൽക്കരണ ഘട്ടത്തിൽ ഉള്ളതുമായ 20 സ്റ്റാർട്ടപ്പുകൾക്ക് 394 ലക്ഷം രൂപയും, ആശയഘട്ടത്തിലുള്ള 15 സ്റ്റാർട്ടപ്പുകൾക്ക് 72 ലക്ഷം രൂപയും ആണ് ധനസഹായം.
ധനസഹായം ലഭ്യമായവരിൽ മുരിങ്ങയിലയുടെയും മില്ലറ്റുകളുടെയും ആരോഗ്യ ഗുണങ്ങൾ തിരിച്ചറിഞ്ഞ് അതിൽ നിന്ന് മൂല്യ വർദ്ധന ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിച്ച സ്ത്രീസംരംഭകരും, കൂൺ കർഷകരും ഉൾപ്പെടും. ഇതുകൂടാതെ എയറോപോണിക്സ് സംവിധാനം പ്രയോജനപ്പെടുത്തിയവരും, റെഡി ടു ഈറ്റ്, റെഡി ടു കുക്ക് , റെഡി ടു സെർവ് ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിച്ചവരും, കർഷകർക്ക് സഹായം ആകുന്ന പുതിയ ഇനം പമ്പുകളും, മാലിന്യ സംസ്കരണം മാർഗ്ഗങ്ങളും കടൽ പായൽ ഉൽപ്പന്നങ്ങളും സ്റ്റാർച്ച് സ്പ്രേയുമെല്ലാം വിപണിയിലേക്ക് എത്തിച്ചവർക്കും ധനസഹായം ലഭ്യമായവരിൽ ഉണ്ട്. നൂതനാശയങ്ങളുള്ള സംരംഭകർക്ക് അവരുടെ ആശയവിപുലീകരണത്തിന് 5 ലക്ഷം രൂപയും വാണിജ്യവൽക്കരണത്തിനായി പരമാവധി 25 ലക്ഷം രൂപയും കേന്ദ്രം സഹായമായി ലഭ്യമാകും. ധനസഹായ തുകയുടെ ആദ്യ ഗഡുവായ 200.8 രൂപയുടെ സാമ്പത്തിക സഹായം ഈ വർഷം തന്നെ വിതരണം ചെയ്യും.
Summery : The central government has sanctioned financial assistance of Rs 466 lakh to 35 start-ups under Kerala Agricultural University
Discussion about this post