സസ്യ എണ്ണകളുടെ ഇറക്കുമതി ചുങ്കം കേന്ദ്ര ഉയർത്തിയേക്കുമെന്ന് സൂചന. എണ്ണക്കുരുക്കളുടെ കുറഞ്ഞ വില കാരണം വലയുന്ന കർഷകരെ സംരക്ഷിക്കാനുള്ള നടപടിയുടെ ഭാഗമാണിത്. തീരുവ ഉയർത്തുന്നതോടെ വിദേശ വാങ്ങലുകൾ കുറയുമെന്നാണ് വിലയിരുത്തൽ.
കർഷകരെ പിന്തുണയ്ക്കുന്നതിനായി ഇത് സംബന്ധിച്ച് കൃഷി മന്ത്രാലയം നിർദ്ദേശം മുന്നോട്ട് വച്ചിട്ടുണ്ടെന്നും ധനമന്ത്രാലയത്തിന് കീഴിലുള്ള റവന്യൂ വകുപ്പാണ് അന്തിമ തീരുമാനമെടുക്കുകയെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഡെവലപ്മെന്റ് സെസ് എന്നറിയപ്പെടുന്ന 5.5 ശതമാനം നികുതിയാണ് രാജ്യം ഇപ്പോൾ ഈടാക്കുന്നത്. 2022-ൽ ലോകത്തിലെ ഏറ്റവും വലിയ സസ്യ എണ്ണ ഇറക്കുമതിക്കാരായ ഇന്ത്യ, വില കുറയ്ക്കുന്നതിനായി ക്രൂഡ് വെജിറ്റബിൾ ഓയിലുകളുടെ അടിസ്ഥാന ഇറക്കുമതി നികുതി നിർത്തലാക്കിയിരുന്നു.
സോയാബീൻ വില 100 കിലോഗ്രാമിന് ഏകദേശം 4,200 രൂപയാണ്. ഇത് നിശ്ചയിച്ച താങ്ങുവിലയായ 4,892 രൂപയേക്കാൾ കുറവാണ്.രാജ്യത്ത് ഏറ്റവുമധികം സോയാബീൻ ഉത്പാദിപ്പിക്കുന്ന മഹാരാഷ്ട്രയിലെ കർഷകർ ഏറെ പ്രതിസന്ധിയാണ് നേരിടുന്നത്. ഈ സാഹചര്യത്തിൽ ഇറക്കുമതി ചുങ്കം കുറയ്ക്കുന്നത് പ്രയോജനപ്രദമാകുമെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ മാസം ഇന്ത്യയുടെ സസ്യ എണ്ണ ഇറക്കുമതി 22.2 ശതമാനം ഉയർന്ന് 1.9 ദശലക്ഷം മെട്രിക് ടണ്ണിലെത്തി. ഏറ്റവും ഉയർന്ന രണ്ടാമത്തെ ഇറക്കുമതിയാണിത്. ഇന്തോനേഷ്യ, മലേഷ്യ, തായ്ലൻഡ് എന്നിവിടങ്ങളിൽ നിന്നാണ് പാം ഓയിൽ ഇറക്കുമിത ചെയ്യുന്നത്. അർജന്റീന, ബ്രസീൽ, റഷ്യ, ഉക്രെയ്ൻ എന്നിവിടങ്ങളിൽ നിന്ന് സോയ ഓയിലും സൂര്യകാന്തി എണ്ണയും ഇറക്കുമതി ചെയ്യുന്നു.
Center to raise import duty on vegetable oils
Discussion about this post