കേരള സംസ്ഥാന കശുമാവ് വികസന ഏജൻസി ഈ സാമ്പത്തിക വർഷം കശുമാവ് കൃഷി വികസനത്തിനായി വിവിധ പദ്ധതികൾ നടപ്പിലാക്കുന്നു. കുടുംബശ്രീ തൊഴിലുറപ്പ് റസിഡൻസ് അസോസിയേഷനുകൾ സ്കൂളുകൾ കോളേജുകൾ വിദ്യാർത്ഥികൾ കശുവണ്ടി തൊഴിലാളികൾ അഗ്രികൾച്ചർ ക്ലബ്ബുകൾ എന്നിവർക്കായുള്ള പ്രത്യേക പദ്ധതിയാണ് കശുമാവ് പദ്ധതി. ഈ കശുമാവ് പദ്ധതി പൊക്കം കുറഞ്ഞ അധിക പടരാത്ത വീട്ടുമുറ്റത്ത് വെച്ച് വളരാവുന്ന കശുമാവിൻ തൈകൾ സൗജന്യമായി വിതരണം ചെയ്യുന്നു. കർഷകർക്ക് കശുമാവ് ഗ്രാഫ്റ്റുകൾ സൗജന്യമായി നൽകുന്ന പദ്ധതിയാണ് കശുമാവ് പൊതു കൃഷി. 200 തൈകൾ 7 * 7 മീറ്റർ അകലത്തിൽ ഒരു ഹെക്ടർ സ്ഥലത്താണ് കൃഷി ചെയ്യേണ്ടത്. അതിന് തൈയുടെ വില ഉൾപ്പെടെ 60 :20:20 എന്ന ക്രമത്തിൽ മൂന്ന് വാർഷിക ഗഡുക്കളായാണ് ധനസഹായം ലഭ്യമാക്കുക.
രണ്ടാം വർഷം 75% വും, മൂന്നാം വർഷം രണ്ടാം വർഷത്തിന്റെ 90% വും സഹായം ലഭിക്കും.തൈകൾ നിലനിർത്തി എങ്കിൽ മാത്രമേ ഈ ആനുകൂല്യം ലഭ്യമാവുകയുള്ളൂ. ഇത് കൂടാതെ ഒരു ഏക്കർ എങ്കിലും കൃഷി ചെയ്യുന്നവർക്ക് മാത്രമേ ഈ ആനുകൂല്യം ലഭ്യമാവുകയുള്ളൂ. ഒരു നിശ്ചിത സ്ഥലത്ത് സാധാരണ നടുന്ന അകലത്തിന് വിഭിന്നമായി അകലം കുറച്ച് തൈകളുടെ എണ്ണം കൂട്ടി തുടക്കത്തിലെ ആദായം കൂടുതൽ കിട്ടുവാൻ വേണ്ടിയുള്ള രീതിയാണ് അതി സാന്ദ്രത കൃഷി. ഈ രീതി അനുവർത്തിക്കുന്നതിന് വേണ്ടിയുള്ള ഗ്രാഫ്റ്റിംഗ് തൈകൾ പദ്ധതി പ്രകാരം സൗജന്യമായി കർഷകർക്ക് ലഭ്യമാകും.
Discussion about this post