കശുമാവ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ട് കശുമാവ് വികസന ഏജന്‍സി സംസ്ഥാനത്ത് വിവിധ പദ്ധതികൾ നടപ്പാക്കുന്നു.
മുറ്റത്തൊരു കശുമാവ്
കുടുംബശ്രീ, തൊഴിലുറപ്പ്, റസിഡന്‍സ് അസോസിയേഷൻ, കശുവണ്ടി തൊഴിലാളികള്‍, സ്‌കൂള്‍-കോളേജ് കുട്ടികള്‍, അഗ്രികള്‍ച്ചര്‍ ക്ലബുകള്‍ എന്നിവര്‍ക്കായി കശുമാവ് കൃഷി പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണ് മുറ്റത്തൊരു കശുമാവ്. 3 വര്‍ഷം കൊണ്ട് ഉത്പാദനം ലഭിക്കുന്ന പൊക്കം കുറഞ്ഞതും അധികം പടര്‍ന്ന് പന്തലിക്കാത്തതും വീട്ടുമുറ്റത്ത് വളര്‍ത്താവുന്ന ഹൈബ്രിഡ് തൈകളാണ് വിതരണം ചെയുന്നത്.
അതിസാന്ദ്രത കൃഷി
സാധാരണ നടുന്ന അകലത്തില്‍ നിന്ന് വിഭിന്നമായി നടീലകലം കുറച്ച് തൈകള്‍ കൂട്ടി തുടക്കത്തിലെ ആദായം ലഭ്യമാക്കാനുള്ള കൃഷി രീതിയാണ് അതിസാന്ദ്രത കൃഷി. പദ്ധതി പ്രകാരം 5 മീറ്റര്‍:5 മീറ്റര്‍ അകലത്തില്‍ ഒരു ഹെക്ടറില്‍ 400 തൈകള്‍ നടുവാനുള്ള ഗ്രാഫ്റ്റുകള്‍ സൗജന്യമായി ലഭ്യമാക്കും. തൈവില ഉള്‍പ്പെടെ 60, 20, 20 എന്ന ക്രമത്തില്‍ 3 വാര്‍ഷിക ഗഡുക്കളായി നൽകും.
പുതുകൃഷി
ഗ്രാഫ്റ്റ് ചെയ്ത കശുമാവ് തൈകള്‍ സൗജന്യമായി നല്‍കുന്ന പദ്ധതിയാണ് പുതുകൃഷി. തൈ വില ഉള്‍പ്പെടെ 60,20,20 എന്ന ക്രമത്തില്‍ 3 വാര്‍ഷിക ഗഡുക്കളായി നൽകും. 200 തൈകള്‍ 7 മീറ്റര്‍: 7 മീറ്റര്‍ അകലത്തില്‍ ഒരു ഹെക്ടര്‍ സ്ഥലത്ത് കൃഷി ചെയ്യാം.
അതീവ സാന്ദ്രത കൃഷി
ഡിസിആർ പുത്തൂർ, സി ആർ എസ് മാടക്കത്തറ എന്നീ മേൽത്തരം കശുമാവ് ഗ്രാഫ്റ്റുകൾ ഉപയോഗിച്ച് ഒരു ഹെക്ടർ സ്ഥലത്ത് നിന്ന് ഒരു മെട്രിക് ടൺ കശുവണ്ടി സ്ഥിരമായി ഉത്പാദിപ്പിക്കാൻ കഴിയുന്ന വിധമുള്ള നൂതന കൃഷി സമ്പ്രദായം ആണിത്. ഒരു ഹെക്ടറിന് 1600 തൈകൾ കർഷകന് നൽകിക്കൊണ്ട് പരീക്ഷണ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. തെരഞ്ഞെടുക്കുന്നവർക്ക് സ്വന്തമായി തുള്ളിനന ഫെർട്ടിഗേഷൻ സൗകര്യങ്ങൾ ഉണ്ടായിരിക്കണം. തൈവില, ഡ്രിപ്പ് യൂണിറ്റ്, ഓവർഹെഡ് ടാങ്ക്,പമ്പ് തുടങ്ങിവയ്ക്കെല്ലാം ആനുകൂല്യം ലഭിക്കും
Discussion about this post