കേരള സംസ്ഥാന സർക്കാർ ഫിഷറീസ് വകുപ്പ് കേരളാ മത്സ്യ- സമുദ്ര പഠന സർവ്വകലാശാല യുമായി ചേർന്ന് കുളത്തിലെ കാർപ്പ് മത്സ്യകൃഷി പരിശീലനം സംഘടിപ്പിക്കുന്നു. 2020 ആഗസ്റ്റ് 3 & 4 തീയതികളിൽ തിയറി ക്ലാസ്സുകളും തുടർന്നുള്ള ദിവസങ്ങളിൽ പ്രായോഗിക പരിശീലനവും ഉൾപ്പെടുത്തിയിരിക്കുന്നു.
ഈ പരിശീലന പദ്ധതിയുടെ ഉദ്ഘാടനം 2020 ആഗസ്റ്റ് 3 രാവിലെ 10 മണിക്ക് ബഹു. ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അവർകൾ ഓൺലൈനായി നിർവഹിക്കും. 14 ജില്ലകളിൽ വിവിധ കേന്ദങ്ങളിലായി 300 മത്സ്യ കർഷകർ നേരിട്ട് പരിശീലന പരിപാടിയിൽ പങ്കെടുക്കും. സാമൂഹ്യ മാധ്യമങ്ങളിലൂടെ 6000 മത്സ്യ കർഷകരും ഈ പരിശീലനത്തിന്റെ ഭാഗമാകും.
കാർപ്പ് മത്സ്യകൃഷിയെ കുറിച്ച് അറിയാൻ താല്പര്യമുള്ളവർക്ക് ഫേസ്ബുക് ലൈവിലൂടെ പരിശീലനത്തിൽ പങ്കെടുക്കാം.
https://www.facebook.com/janakeeyamatsyakrishi.kerala.9
Discussion about this post